മോഹന്‍ലാല്‍-ജീത്തു ജോസഫ് സിനിമ ദൃശ്യം 2വിന് അഭിനന്ദനങ്ങളുമായി സംവിധായകന്‍ എസ്.എസ് രാജമൗലി. സിനിമയുടെ തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങി ഓരോ ക്രാഫ്റ്റും അതിശയിപ്പിക്കുന്നതാണെന്നാണ് രാജമൗലി സംവിധായകന്‍ ജീത്തു ജോസഫിന് അയച്ച സന്ദേശത്തില്‍ കുറിച്ചത്. രാജമൗലി ദൃശ്യം 2വിനെ കുറിച്ച് പറഞ്ഞ അഭിപ്രായം തന്നെ ഏറെ സന്തോഷിപ്പിച്ചുവെന്ന് ജീത്തു സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഒപ്പം അദ്ദേഹം അയച്ച മെസേജിന്‍റെ സ്ക്രീന്‍ ഷോട്ടും ജീത്തു പങ്കുവെച്ചു.
ദൃശ്യം 2വിന്‍റെ എഴുത്ത് ലോകനിലവാരമുള്ളതെന്ന് സംവിധായകന്‍ രാജമൗലി - ദൃശ്യം 2 വാര്‍ത്തകള്‍
സിനിമയുടെ തിരക്കഥ, സംവിധാനം, അഭിനയം തുടങ്ങി ഓരോ ക്രാഫ്റ്റും അതിശയിപ്പിക്കുന്നതാണെന്നാണ് രാജമൗലി സംവിധായകന്‍ ജീത്തു ജോസഫിന് അയച്ച സന്ദേശത്തില്‍ കുറിച്ചത്
![ദൃശ്യം 2വിന്‍റെ എഴുത്ത് ലോകനിലവാരമുള്ളതെന്ന് സംവിധായകന്‍ രാജമൗലി Rajamouli Personal Text To Drishyam director jeethu joseph സംവിധായകന്‍ രാജമൗലി Drishyam director jeethu joseph Rajamouli related news രാജമൗലി ജീത്തു ജോസഫ്ക ജീത്തു ജോസഫ് സിനിമകള്‍ ദൃശ്യം 2 വാര്‍ത്തകള്‍ ദൃശ്യം 2 രാജമൗലി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11002810-1-11002810-1615709318376.jpg)
'ദൃശ്യം 2വില്‍ എടുത്തുപറയേണ്ടത് എഴുത്തിനെ കുറിച്ച് തന്നെയാണ്. ലോകനിലവാരത്തിലുള്ളതാണത്. ചിത്രത്തിന്‍റെ ആദ്യഭാഗം തന്നെ ഒരു മാസ്റ്റര്‍ പീസാണ് അതുമായി സംയോജിച്ച് പോകുന്ന തരത്തില്‍ പിടിച്ചിരുത്തുന്ന തരത്തിലുള്ള ഒരു കഥയുമായി വീണ്ടുമെത്തുക എന്നത് ബ്രില്ല്യന്‍സ് തന്നെയാണ്. നിങ്ങളില്‍ നിന്നും കൂടുതല്‍ മാസ്റ്റര്‍ പീസുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു' രാജമൗലി സന്ദേശത്തില്‍ കുറിച്ചു.
സംവിധായകന്‍ രാജമൗലി എന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ടാണ് അദ്ദേഹം സന്ദേശം ആരംഭിച്ചിരിക്കുന്നത്. രാജമൗലിയുടെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ ആര്‍ആര്‍ആര്‍ ആണ്. വമ്പന്‍താരനിരയിലാണ് സിനിമ അദ്ദേഹം ഒരുക്കുന്നത്.