കേരളം

kerala

ETV Bharat / sitara

ടിക്കറ്റ്‌ വിലയിലും ഞെട്ടിച്ച്‌ ആര്‍ആര്‍ആര്‍

RRR ticket price: പ്രീബുക്കിങിനോടനുബന്ധിച്ച്‌ റെക്കോഡ്‌ വേഗത്തില്‍ ചിത്രത്തിന്‍റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിരുന്നു. 'ആര്‍ആര്‍ആറി'ന്‍റെ ടിക്കറ്റ്‌ വിലയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്‌.

RRR ticket price  Rajamouli movie RRR  ടിക്കറ്റ്‌ വിലയിലും ഞെട്ടിച്ച്‌ ആര്‍ആര്‍ആര്‍  RRR pre booking records  RRR big budget  RRR cast and crew  'ആര്‍ആര്‍ആറി'ന്‍റെ ടിക്കറ്റ്‌ വില
ടിക്കറ്റ്‌ വിലയിലും ഞെട്ടിച്ച്‌ ആര്‍ആര്‍ആര്‍

By

Published : Mar 25, 2022, 12:36 PM IST

RRR ticket price: നീണ്ട കാത്തിരിപ്പിനൊടുവില്‍ എസ്‌.എസ്‌ രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രം 'രൗദ്രം രണം രുദിരം' (ആര്‍ആര്‍ആര്‍) തിയേറ്ററുകളിലെത്തി. തമിഴ്‌, തെലുങ്ക്‌, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകള്‍ക്ക്‌ പുറമെ വിദേശ ഭാഷകളിലും പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്‌.

RRR pre booking records:പ്രീബുക്കിങിനോടനുബന്ധിച്ച്‌ റെക്കോഡ്‌ വേഗത്തില്‍ ചിത്രത്തിന്‍റെ ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നിരുന്നു. എന്നാലിപ്പോള്‍ 'ആര്‍ആര്‍ആറി'ന്‍റെ ടിക്കറ്റ്‌ വിലയാണ് ചര്‍ച്ചയാകുന്നത്‌. ഡല്‍ഹിയിലെ പിവിആര്‍ ഡയറക്‌ടേഴ്‌സ്‌ ഘട്ടില്‍ 'ആര്‍ആര്‍ആറി'ന്‍റെ 3ഡി പ്ലാറ്റിന ടിക്കറ്റിന് 1900 രൂപയും 3ഡി പ്ലാറ്റിന സുപ്പീരിയര്‍ ടിക്കറ്റിന് 2100 രൂപയുമാണ് വില.

മുംബൈയിലെ പിവിആറിലും, ഗുരുഗ്രാമിലെ ആംബിയന്‍സ്‌ ഹാളിലും 'ആര്‍ആര്‍ആറി'ന്‍റെ ടിക്കറ്റുകള്‍ക്ക്‌ സമാനമായ വിലയാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം തെലങ്കാനയിലും ആന്ധ്രാപ്രേദേശിലും ടിക്കറ്റുകള്‍ ലഭിക്കാനാവാതെ ആരാധകര്‍ നിരാശയിലാണ്.

RRR big budget: 'ബാഹുബലി'ക്ക്‌ ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'ആര്‍ആര്‍ആര്‍' 650 കോടി ബഡ്‌ജറ്റിലാണ് ഒരുങ്ങുന്നത്‌. ചിത്രത്തില്‍ രാംചരണും ജൂനിയര്‍ എന്‍.ടി.ആറുമാണ് പ്രധാന വേഷത്തിലെത്തുന്നത്‌. 1920കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്യസമരസേനാനികളുടെ കഥയാണ് ചിത്രം പറയുന്നത്‌. അല്ലൂരി സീതാരാമ രാജു ആയി രാം ചരണും കോമരം ഭീം ആയി ജൂനിയര്‍ എന്‍.ടി.ആറുമാണ് വേഷമിടുന്നത്‌. സ്വാതന്ത്ര്യത്തിന് മുമ്പ്‌ തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക്‌ നേതൃത്വം കൊടുത്തവരാണ് കോമരം ഭീമും അല്ലൂരി സീതാരാമ രാജുവും.

RRR cast and crew: രാം ചരണ്‍, ജൂനിയര്‍ എന്‍.ടി.ആര്‍ എന്നിവരെ കൂടാതെ ചിത്രത്തില്‍ ആലിയ ഭട്ട്‌, അജയ്‌ ദേവ്‌ഗണ്‍, സമുദ്രക്കനി, ശ്രീയ ശരണ്‍, ബ്രിട്ടീഷ്‌ നടി ഡെയ്‌സി എഡ്‌ജര്‍ ജോണ്‍സ്‌ എന്നിവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. കെ.കെ സെന്തില്‍കുമാര്‍ ഛായാഗ്രഹണവും ശ്രീകര്‍ പ്രസാദ്‌ എഡിറ്റിങും നിര്‍വഹിക്കും. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. അച്ഛന്‍ ക.വി വിജയേന്ദ്ര പ്രസാദിന്‍റെ കഥയ്‌ക്ക്‌ രാജമൗലി ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്‌. കീരവാണി സംഗീതവും നിര്‍വഹിക്കും. വിഎഫ്‌എക്‌സ്‌ വി.ശ്രീനിവാസ്‌ മോഹനും നിര്‍വഹിക്കും. രാമ രാജമൗലി ആണ് കോസ്‌റ്റ്യൂം.

Also Read: IFFK 2022 | ഐഎഫ്‌എഫ്‌കെ; ലോക സിനിമ കാഴ്‌ചകള്‍ക്ക് ഇന്ന് കൊടിയിറക്കം

ABOUT THE AUTHOR

...view details