ആദ്യ സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ബഹുമതി നേടുകയും ചുരുങ്ങിയ സിനിമകളിലൂടെ മുന്‍നിര നായികമാരുടെ പട്ടികയിലേക്ക് ഉയരുകയും ചെയ്‌ത നടിയാണ് രജിഷ വിജയന്‍. നടിയുടെ ഏറ്റവും പുതിയ സിനിമയായ ഖൊ ഖൊ മികച്ച അഭിപ്രായങ്ങളോടെ പ്രദര്‍ശനം തുടരുമ്പോള്‍ സിനിമയിലെ പുതിയ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. നിനവേ വാ എന്ന് തുടങ്ങുന്ന ഗാനം ഒരു മനോഹര മെലഡിയായാണ് ഒരുക്കിയിരിക്കുന്നത്. അമൃത ജയകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ പ്രദീപാണ് സ്വാദകരുടെ ഹൃദയത്തെ തൊടുന്ന സംഗീതം ഈ ഗാനത്തിന് പകര്‍ന്നത്. വിനായക് ശശികുമാറിന്‍റേതാണ് വരികള്‍.
ഖൊ ഖൊയിലെ സൂത്തിങ് മെലഡി 'നിലവേ വാ' എത്തി - രജിഷ വിജയന്‍ ഖൊ ഖൊ
അമൃത ജയകുമാറാണ് ഗാനം ആലപിച്ചിരിക്കുന്നത്. സിദ്ധാര്‍ഥ പ്രദീപാണ് സ്വാദകരുടെ ഹൃദയത്തെ തൊടുന്ന സംഗീതം ഈ ഗാനത്തിന് പകര്‍ന്നത്. വിനായക് ശശികുമാറിന്‍റേതാണ് വരികള്‍
![ഖൊ ഖൊയിലെ സൂത്തിങ് മെലഡി 'നിലവേ വാ' എത്തി Rahul Riji Nair Rajisha Vijayan Kho Kho movie Kho Kho movie Rahul Riji Nair Rajisha Vijayan Ninave Vaa Video Song out now Ninave Vaa Video Song നിലവേ വാ ഖൊ ഖൊ ഗാനങ്ങള്‍ രജിഷ വിജയന്‍ ഖൊ ഖൊ ഖൊ ഖൊ സിനിമ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11442800-840-11442800-1618674592460.jpg)
ഖൊ ഖൊയിലെ സൂത്തിങ് മെലഡി 'നിലവേ വാ' എത്തി
ഒറ്റമുറി വെളിച്ചം എന്ന സിനിമയിലൂടെ ശ്രദ്ധേയനായ രാഹുല്‍ റിജി നായരാണ് ഖൊ ഖൊയുടെ സംവിധായകന്‍. യഥാര്‍ഥ ഖോ ഖോ കളിക്കാരും സിനിമയുടെ ഭാഗമായിട്ടുണ്ട്. കായിക അധ്യാപികയുടെ വേഷമാണ് രജിഷ വിജയന്. ഫസ്റ്റ് പ്രിന്‍റ് സ്റ്റുഡിയോയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്.