കേരളം

kerala

By

Published : Feb 7, 2022, 12:36 PM IST

ETV Bharat / sitara

'ഇത്‌ നീതി നിലനില്‍ക്കണമെന്ന്‌ ആഗ്രഹിക്കുന്നവരുടെ വിജയം'; ദിലീപിന്‍റെ ജാമ്യത്തില്‍ പ്രതികരിച്ച്‌ രാഹുല്‍ ഈശ്വര്‍

Rahul Easwar reacts on Dileep bail: വധ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ്‌ അടക്കമുള്ള പ്രതികള്‍ക്ക്‌ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ പ്രതികരിച്ച്‌ രാഹുല്‍ ഈശ്വര്‍. ദിലീപിന് ജാമ്യം അനുവദിച്ചത്‌ പൊതുബോധത്തിന് മുകളില്‍ നീതി ബോധം നേടിയ വിജയമാണെന്ന്‌ രാഹുല്‍ ഈശ്വര്‍.

ദിലീപിന്‍റെ ജാമ്യത്തില്‍ പ്രതികരിച്ച്‌ രാഹുല്‍ ഈശ്വര്‍  Rahul Easwar reacts on Dileep bail  Rahul Easwar facebook live on Dileep bail
'ഇത്‌ നീതി നിലനില്‍ക്കണമെന്ന്‌ ആഗ്രഹിക്കുന്നവരുടെ വിജയം'; ദിലീപിന്‍റെ ജാമ്യത്തില്‍ പ്രതികരിച്ച്‌ രാഹുല്‍ ഈശ്വര്‍

Rahul Easwar reacts on Dileep bail: വധ ഗൂഢാലോചന കേസില്‍ നടന്‍ ദിലീപ്‌ അടക്കമുള്ള പ്രതികള്‍ക്ക്‌ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതില്‍ പ്രതികരിച്ച്‌ രാഹുല്‍ ഈശ്വര്‍. ദിലീപിന് ജാമ്യം അനുവദിച്ചത്‌ പൊതുബോധത്തിന് മുകളില്‍ നീതി ബോധം നേടിയ വിജയമാണെന്നാണ് രാഹുല്‍ ഈശ്വറുടെ അഭിപ്രായം. ഫേസ്‌ബുക്ക്‌ ലൈവിലൂടെയാണ് രാഹുല്‍ ഈശ്വറിന്‍റെ പ്രതികരണം.

Rahul Easwar facebook live on Dileep bail: 'ഇത്‌ ദിലീപിന്‍റെ വിജയം മാത്രമല്ല.. ദിലീപിന് മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത്‌ ഓരോ വ്യക്തിയുടെയും ഓരോ മനുഷ്യന്‍റെയും ഈ നാട്ടില്‍ നിയമം നിലനിന്ന്‌ കാണണം എന്ന്‌ ആഗ്രഹിക്കുന്ന എല്ലാവരുടെയും വിജയമാണ്. പൊതുബോധത്തിന് മുകളില്‍ നീതി ബോധം നേടിയ വിജയമാണിത്‌. പൊതു ബോധത്തിന്‍റെ പേരില്‍ ഒരു വ്യക്തിയെ വളഞ്ഞിട്ട്‌ വേട്ടയാടുന്നു കുറേക്കാലം. പൊലീസും പ്രോസിക്യൂഷനും മാധ്യമങ്ങളും ദിലീപിനെ വളഞ്ഞിട്ട്‌ വേട്ടയാടി.

ഇന്നത്തെ കോടതി വിധിയോടെ അവര്‍ പറഞ്ഞതെല്ലാം അടിസ്ഥാന രഹിതമാണെന്ന്‌ തെളിഞ്ഞു. ഇതിനര്‍ഥം കോടതി, ദിലീപ്‌ നിരപരാധിയാണെന്ന്‌ പ്രഖ്യാപിച്ചെന്നല്ല. പക്ഷേ കോടതി നിരപരാധിയാണെന്ന്‌ പ്രഖ്യാപിക്കുന്നതിന്‍റെ ഒരുപടി കൂടി ദിലീപ്‌ അടുത്തെത്തി. കോടതിയോട്‌ അവസാനം പ്രോസിക്യൂഷന്‍ സഹികെട്ട്‌ പറഞ്ഞു, പൊതുജനത്തിന്‍റെ വിശ്വാസം കാക്കാന്‍ കോടതി ജാമ്യം അനുവദിക്കരുതെന്ന്‌. ഇതെന്ത്‌ അവസ്ഥയാണ്.

നാളെ നമുക്കെതിരെയും ഇതുപോലെ ഗൂഢാലോചന കേസ്‌ എടുക്കുന്ന അവസ്ഥയുണ്ടാകും. ഒരു കാര്യം ഓര്‍ക്കുക, നമ്മളെല്ലാം ആക്രമിപ്പെട്ട നടിയോടൊപ്പം തന്നെയാണ്. അതിന് കൂട്ടുനിന്നവരെ ശിക്ഷിക്കുക തന്നെ വേണം. ഈ കേസുമായി പ്രകടമായി ബന്ധമുണ്ടെന്ന്‌ ഒരു തെളിവുമില്ലാത്ത ദിലീപിനെ എങ്ങനെയെങ്കിലും കുടുക്കണമെന്ന്‌ വിചാരിക്കുന്ന ചിലര്‍ക്ക്‌ കിട്ടിയ ശക്തമായ തിരിച്ചടിയാണ് ഈ ജാമ്യം.

ബാചചന്ദ്രകുമാര്‍ ദിലീപിനെ കുടുക്കാനാണ് ശ്രമിച്ചത്‌. അതിന്‍റെ തെളിവുകള്‍ ഓഡിയോ ക്ലിപ്പായി നമ്മള്‍ കേട്ടു. ദിലീപിന്‍റെ കുടുംബത്തിലെ എല്ലാവരെയും പ്രോസിക്യൂഷന്‍ ഈ കേസില്‍ വലിച്ചിഴച്ചു. ഇവിടെ കോടതിയെ സല്യൂട്ട് ചെയ്യുന്നു. നാല്‌ വശത്ത്‌ നിന്നും കോടതിയെ ആക്രമിച്ചിട്ടും നീതിപൂര്‍വമായ വിധി അനുവദിച്ചു. അത്‌ കോടതിയുടെ വിശ്വാസത്തെ വര്‍ധിപ്പിക്കുന്നു. കോടതികള്‍ക്കൊരു ബിഗ്‌ സല്യൂട്ട്‌.'

Also Read: പ്രോസിക്യൂഷന് തിരിച്ചടി; വധ ഗൂഢാലോചന കേസില്‍ ദിലീപിന് ആശ്വാസം, മറ്റ് 5 പ്രതികള്‍ക്കും ജാമ്യം

For All Latest Updates

ABOUT THE AUTHOR

...view details