കേരളം

kerala

ETV Bharat / sitara

കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയിലെ ആമിര്‍ ഖാന്‍: രാഹുല്‍ ഈശ്വര്‍ - rahul easwar related news

നെറ്റ്‌ഫ്ലിക്‌സില്‍ റിലീസ് ചെയ്‌ത നായാട്ടിലെ കുഞ്ചാക്കോ ബോബന്‍റെ പ്രവീണ്‍ മൈക്കിളായുള്ള പ്രകടനത്തെ പ്രശംസിച്ചാണ് രാഹുല്‍ ഈശ്വര്‍ കുറിപ്പ് പങ്കുവെച്ചത്.

കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയിലെ ആമിര്‍ ഖാന്‍-രാഹുല്‍ ഈശ്വര്‍  രാഹുല്‍ ഈശ്വര്‍ വാര്‍ത്തകള്‍  രാഹുല്‍ ഈശ്വര്‍  കുഞ്ചാക്കോ ബോബന്‍ നായാട്ട്  രാഹുല്‍ ഈശ്വര്‍ കുഞ്ചോക്കോ ബോബന്‍  കുഞ്ചാക്കോ ബോബന്‍ വാര്‍ത്തകള്‍  rahul easwar facebook post about kunchacko boban  kunchacko boban performance in nayattu movie  rahul easwar related news  rahul easwar news
കുഞ്ചാക്കോ ബോബന്‍ മലയാള സിനിമയിലെ ആമിര്‍ ഖാന്‍-രാഹുല്‍ ഈശ്വര്‍

By

Published : May 17, 2021, 5:27 PM IST

മലയാളത്തിലെ എവര്‍ഗ്രീന്‍ ചോക്ലേറ്റ് ഹീറോ ആരെന്ന ചോദ്യം വന്നാല്‍ മലയാളി ഒരുകാലത്ത് ഏറ്റവും കൂടുതല്‍ പറഞ്ഞിരുന്ന പേര് കുഞ്ചാക്കോ ബോബന്‍റേതായിരുന്നു. അനിയത്തിപ്രാവിലെ സുധിയായി എത്തി അക്കാലത്തെ പെണ്‍കുട്ടികളുടെ ഹൃദയം കവരാന്‍ ചാക്കോച്ചന് സാധിച്ചിരുന്നു. അതിനുശേഷം വന്ന ഒട്ടുമിക്ക ചിത്രങ്ങളിലും ചോക്ലേറ്റ് ഹീറോ പരിവേഷമുള്ള കഥാപാത്രങ്ങളിലൂടെയായിരുന്നു ചാക്കോച്ചന്‍ പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. പിന്നീട് 2010ന് ശേഷമാണ് കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ വ്യത്യസ്തത പരീക്ഷിക്കാന്‍ കുഞ്ചാക്കോ ബോബന്‍ തുടങ്ങിയത്. പിന്നീട് നായകനാണോ സഹനടനാണോ എന്നൊന്നും ചിന്തിക്കാതെ ത്രില്ലറിലും കുടുംബചിത്രത്തിലും എല്ലാം താരം അഭിനയിച്ച് തുടങ്ങി. ഇടയ്‌ക്ക് വില്ലനായും എത്തി. ഇപ്പോള്‍ ഏത് കഥാപാത്രമായാലും കയ്യടക്കത്തോടെ അഭിനയിക്കുന്ന തരത്തില്‍ കുഞ്ചാക്കോ ബോബന്‍ മാറി. ആ മാറ്റം ഏറ്റവും കൂടുതല്‍ വ്യക്തമാകുന്നത് അടുത്തിടെ പുറത്തിറങ്ങിയ വൈറസ്, ടേക്ക് ഓഫ്, നായാട്ട്, നിഴല്‍ തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനത്തിലൂടെയാണ്.

ഇപ്പോള്‍ കുഞ്ചാക്കോ ബോബനിലെ നടനിലെ പ്രകടനത്തെ അഭിനന്ദിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് രാഹുല്‍ ഈശ്വര്‍. മലയാളത്തിന്‍റെ ആമിര്‍ഖാന്‍ എന്നാണ് കുഞ്ചാക്കോ ബോബനെ രാഹുല്‍ ഈശ്വര്‍ വിശേഷിപ്പിച്ചത്. നായാട്ട് കണ്ടപ്പോഴാണ് കുഞ്ചാക്കോ ബോബന്‍ ഒരു അസാധ്യ നടനായി വളര്‍ന്നുവെന്ന് മനസിലാക്കിയതെന്നും രാഹുല്‍ ഈശ്വര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. 24 വര്‍ഷത്തെ കരിയറില്‍ കുഞ്ചാക്കോ ബോബനിലെ നടന്‍റെ സാധ്യതകളുടെ ഒരംശം മാത്രമേ മലയാള സിനിമകള്‍ ഉപയോഗിച്ചിട്ടുള്ളുവെന്ന് തോന്നുന്നുവെന്നും നായാട്ടിലെ പോലെ ഒരേ സമയം സൂക്ഷ്മവും തീവ്രവുമായി കുഞ്ചാക്കോ ബോബനിലെ നടനെ ഉപയോഗിക്കാന്‍ മലയാള സിനിമക്ക് വരും കാലങ്ങളില്‍ സാധിക്കട്ടെയെന്ന് കുറിപ്പിലൂടെ ആശംസിക്കുകയും ചെയ്‌തു രാഹുല്‍ ഈശ്വര്‍.

പട, ഭീമന്‍റെ വഴി, ഒറ്റ്, ആറാം പാതിര, ഗ്‌ര്‍ര്‍, നീലവെളിച്ചം, അറിയിപ്പ് തുടങ്ങി നിരവധി ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്‍റെതായി വരും വര്‍ഷങ്ങളില്‍ റിലീസ് ചെയ്യാനായി തയ്യാറെടുക്കുന്നത്. മാര്‍ട്ടിന്‍ പ്രക്കാട്ടാണ് നായാട്ട് സംവിധാനം ചെയ്‌തത്. ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്. തിയേറ്റര്‍ റിലീസിന് ശേഷമാണ് ചിത്രം ഒടിടി പ്ലാറ്റ്‌ഫോമില്‍ എത്തിയത്.

Also read: തമിഴ്‌നാട് പബ്ലിക് റിലീഫ് ഫണ്ടിലേക്ക് ധനസഹായം നല്‍കി വിക്രമും രജനികാന്തും കലാനിധിമാരനും

ABOUT THE AUTHOR

...view details