കേരളം

kerala

By

Published : Jan 20, 2021, 7:22 AM IST

ETV Bharat / sitara

'സമാറ'യിൽ റഹ്‌മാൻ നായകൻ; ഫസ്റ്റ് ലുക്കെത്തി

ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന സമാറയിൽ റഹ്മാനൊപ്പം സഞ്ജന ദീപു, ഭരത്, രാഹുൽ മാധവ്, ബിനോജ് വില്ല്യ, വീർ ആര്യൻ, ശബരീഷ് വർമ, ബില്ലി, വിവിയ, നീത് ചൗധരി എന്നിവരും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സമാറയിൽ റഹ്‌മാൻ നായകൻ വാർത്ത  റഹ്മാൻ സമാറ വാർത്ത  rahman starring samara first look news  charles joseph samara first look out news  sanjana dipu rahman film news  സഞ്ജന ദീപു റഹ്‌മാൻ സമാറ വാർത്ത
സമാറയിൽ റഹ്‌മാൻ നായകൻ

റഹ്മാൻ നായകനാവുന്ന 'സമാറ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടൊവിനോ തോമസും സണ്ണി വെയിനും ചേർന്നാണ് ചിത്രത്തിന്‍റെ പോസ്റ്റർ റിലീസ് ചെയ്‌തത്. നവാഗതനായ ചാൾസ് ജോസഫാണ് സമാറ സംവിധാനം ചെയ്യുന്നത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന സമാറയിൽ സഞ്ജന ദീപു, ഭരത്, രാഹുൽ മാധവ്, ബിനോജ് വില്ല്യ, വീർ ആര്യൻ, ശബരീഷ് വർമ, ബില്ലി, വിവിയ, നീത് ചൗധരി എന്നിവരാണ് പ്രധാന വേഷം ചെയ്യുന്നത്. ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നതും സംവിധായകൻ ചാൾസ് ജോസഫ് തന്നെയാണ്.

സിനു സിദ്ധാർത്ഥാണ് ചിത്രത്തിന്‍റെ ഫ്രെയിമുകൾ തയ്യാറാക്കുന്നത്. അയൂബ് ഖാൻ സമാറയുടെ എഡിറ്റർ. ദീപക് വാര്യർ സംഗീതമൊരുക്കുന്നു. പീക്കോക് ആർട്ട് ഹൗസിന്‍റെ ബാനറിൽ എം.കെ സുഭാകരൻ, അനുജ് വർഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. ഈ വർഷം തന്നെ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ജമ്മു കശ്‌മീരിൽ സമാറയുടെ ചിത്രീകരണം തുടങ്ങി.

ABOUT THE AUTHOR

...view details