കാഞ്ചന എന്ന ഹൊറര്‍ കോമഡിയിലൂടെയാണ് ശരത്കുമാറും നടന്‍ രാഘവ ലോറന്‍സും ആദ്യമായി ഒന്നിച്ച് പ്രേക്ഷകര്‍ക്ക് മുമ്പില്‍ എത്തുന്നത്. വലിയ വിജയമായിരുന്ന കാഞ്ചനയ്‌ക്ക് പിന്നീട് രണ്ട് ഭാഗങ്ങള്‍ കൂടി തമിഴില്‍ വരികയും ശേഷം കാഞ്ചനയുടെ ഹിന്ദി റീമേക്ക് രാഘവ ലോറന്‍സ് തന്നെ ബോളിവുഡില്‍ പുറത്തിറക്കുകയും ചെയ്‌തിരുന്നു. രുദ്രന്‍ എന്ന പുതിയ സിനിമക്കായി ഇപ്പോള്‍ ഇരുവരും വീണ്ടും ഒന്നിക്കുന്ന എന്ന വാര്‍ത്തയാണ് തമിഴകത്ത് നിന്നും വരുന്നത്. പത്ത് വര്‍ഷങ്ങള്‍ ശേഷമാണ് ഇരുവരും ഒരുമിക്കുന്ന ഒരു ചിത്രം വരുന്നത് എന്നതും രുദ്രനെ കൂടുതല്‍ പ്രത്യേകതയുള്ളതാക്കുന്നു. കതിരേശനാണ് രുദ്രന്‍ സംവിധാനം ചെയ്യുന്നത്. ശരത്കുമാറും സിനിമയുടെ ഭാഗമാകുന്ന വിവരം അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് പുറത്തുവിട്ടത്. രുദ്രനും ഒരു ഹൊറര്‍ ചിത്രമാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പത്ത് വര്‍ഷത്തിന് ശേഷം രാഘവ ലോറന്‍സും ശരത്കുമാറും 'രുദ്രനാ'യി ഒന്നിക്കുന്നു - പ്രിയ ഭവാനി ശങ്കര്‍ വാര്‍ത്തകള്‍
പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തില്‍ നായിക. ജി.വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. ജി.വി പ്രകാശ് ആദ്യമായാണ് രാഘവ ലോറന്‍സ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കാന്‍ പോകുന്നത്
![പത്ത് വര്‍ഷത്തിന് ശേഷം രാഘവ ലോറന്‍സും ശരത്കുമാറും 'രുദ്രനാ'യി ഒന്നിക്കുന്നു രുദ്രന്‍ സിനിമ രാഘവ ലോറന്‍സ് ശരത്കുമാര്‍ Raghava Lawrence and Sarathkumar Raghava Lawrence and Sarathkumar new movie Raghava Lawrence and Sarathkumar news Rudhran movie related news പ്രിയ ഭവാനി ശങ്കര്‍ വാര്‍ത്തകള്‍ രാഘവ ലോറന്‍സ് സിനിമാ വാര്‍ത്തകള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10521856-1003-10521856-1612600429957.jpg)
പ്രിയ ഭവാനി ശങ്കറാണ് ചിത്രത്തില്‍ നായിക. ജി.വി പ്രകാശ് കുമാറാണ് സംഗീതം ഒരുക്കുന്നത്. ജി.വി പ്രകാശ് ആദ്യമായാണ് രാഘവ ലോറന്‍സ് സിനിമയ്‌ക്ക് വേണ്ടി സംഗീതം ഒരുക്കാന്‍ പോകുന്നത്. സംവിധായകന്‍റെ നിര്‍മാണ കമ്പനിയായ ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സാണ് സിനിമ നിര്‍മിക്കുന്നത്. ശരത്കുമാറിന്‍റെയോ രാഘവ ലോറന്‍സിന്‍റെയോ കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരങ്ങളൊന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല. കാഞ്ചനയില്‍ ട്രാന്‍സ്‌ജെന്‍ഡറിന്‍റെ വേഷത്തിലാണ് ശരത്കുമാര്‍ എത്തിയത്. എറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം അതിമനോഹരമായി ശരത്കുമാര്‍ കൈകാര്യം ചെയ്യുകയും ചെയ്‌തിരുന്നു. മണിരത്നത്തിന്‍റെ പൊന്നിയന്‍ സെല്‍വനിലും ശരത്കുമാര്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.പത്ത് വര്‍ഷത്തിന് ശേഷം രാഘവ ലോറന്‍സും ശരത്കുമാറും 'രുദ്രനാ'യി ഒന്നിക്കുന്നു