ബോളിവുഡ്-തെന്നിന്ത്യന്‍ താര സുന്ദരി രാധിക ആപ്തെയുടെ ആദ്യ സംവിധാന സംരഭമായ 'ദി സ്‌ലീപ്‌വാക്കേഴ്‌സി'ന് അന്താരാഷ്‌ട്ര അംഗീകാരം. രാധികയുടെ ഹ്രസ്വ ചിത്രം ദി സ്‌ലീപ്‌വാക്കേഴ്‌സ്, ഈ വർഷം ഓൺലൈനിൽ നടത്തിയ പാംസ് സ്‌പ്രിങ് ഇന്‍റർനാഷണൽ ഷോർട്ട് ഫെസ്റ്റിൽ ദി ബസ്റ്റ് മിഡ്‌നൈറ്റ് ഷോർട്ട് അവാർഡ് സ്വന്തമാക്കി. പുരസ്‌കാരനേട്ടത്തെ കുറിച്ച് താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. സംവിധായികയായുള്ള പ്രവർത്തനങ്ങൾ വളരെയധികം ആസ്വദിച്ചിരുന്നതായും ഇനിയും കൂടുതൽ ചിത്രങ്ങൾ സംവിധാനം ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും നേരത്തെ ഒരു അഭിമുഖത്തിൽ രാധികാ ആപ്‌തെ വ്യക്തമാക്കിയിരുന്നു.
രാധിക ആപ്തെയുടെ ആദ്യ സംവിധാനം; 'ദി സ്‌ലീപ്‌വാക്കേഴ്‌സി'ന് അന്താരാഷ്‌ട്ര അംഗീകാരം - The Sleepwalkers
ഈ വർഷം ഓൺലൈനിൽ നടത്തിയ പാംസ് സ്‌പ്രിങ് ഇന്‍റർനാഷണൽ ഷോർട്ട് ഫെസ്റ്റിലാണ് രാധികയുടെ ഹ്രസ്വ ചിത്രം പുരസ്‌കാര നേട്ടം സ്വന്തമാക്കിയത്.

രാധിക ആപ്തെയുടെ ആദ്യ സംവിധാനം
ഷഹാന ഗോസ്വാമിയും ഗുൽഷൻ ദേവയ്യയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹ്രസ്വ ചിത്രത്തിന്‍റെ രചനയും സംവിധാനവും രാധികയാണ് നിർവഹിച്ചത്. ചിത്രം ഉടൻ റിലീസിനെത്തുമെന്നും താരം അറിയിച്ചു.