മിനിസ്ക്രീനിലൂടെ ബിഗ്‌സ്ക്രീനിലെത്തി പ്രേക്ഷക പ്രീതി നേടിയ നടി രചന നാരായണന്‍കുട്ടിക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം. നടിയും അവതാരികയുമായി തിളങ്ങുന്ന താരം ഒരു നല്ല നര്‍ത്തകി കൂടിയാണ്. ഇപ്പോള്‍ പുതിയൊരു അംഗീകാരം ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് രചന. മുംബൈയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച നൃത്ത സംവിധാനത്തിനുള്ള പുരസ്കാരമാണ് രചനയെ തേടിയെത്തിയിരിക്കുന്നത്. താരം തന്നെയാണ് ഈ സന്തോഷവാര്‍ത്ത ആരാധകര്‍ക്കായി പങ്കുവെച്ചത്.
നൃത്ത സംവിധാനത്തിന് രചന നാരായണന്‍കുട്ടിക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം - മുംബൈയിലെ അന്താരാഷ്ട്ര ചലച്ചിത്രമേള
മുംബൈയിലെ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച നൃത്ത സംവിധാനത്തിനുള്ള പുരസ്കാരത്തിനാണ് രചന നാരായണന്‍കുട്ടി അര്‍ഹയായത്

നൃത്ത സംവിധാനത്തിന് രചന നാരായണന്‍കുട്ടിക്ക് അന്താരാഷ്ട്ര തലത്തില്‍ അംഗീകാരം
നിത്യസുമംഗലി എന്ന തമിഴ് ചിത്രത്തിന് വേണ്ടി നൃത്തസംവിധാനം ചെയ്തതിനാണ് താരത്തിന് പുരസ്കാരം ലഭിച്ചത്. മുത്തുവേലമ്മാള്‍ എന്ന ദേവദാസിയുടെ കഥ പറയുന്ന ചിത്രം വിനോദ് മങ്കരയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ അംഗീകാരം ആനന്ദനടരാജനുള്ള സമര്‍പ്പമാണെന്നാണ് പുരസ്കാരത്തിന്‍റെ ചിത്രത്തോടൊപ്പം രചന കുറിച്ചത്. അടുത്തിടെ പുറത്തിറങ്ങിയ രചന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഹ്രസ്വചിത്രം വഴുതന ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.