ലോസ് ഏഞ്ചൽസ്: കോമഡി വിഭാഗത്തിൽ മികച്ച നടിക്കുള്ള എമ്മി പുരസ്കാരം സ്വന്തമാക്കിയ റേച്ചൽ ബ്രോസ്‌നഹാൻ പ്രധാന വേഷത്തിലെത്തിയ ‘ദ് മാർവലസ് മിസ്സിസ് മെയ്‌സൽ’ പരമ്പരക്കെതിരെ കോപ്പിയടി ആരോപണം. സീരീസിന്‍റെ പ്രമേയവും നർമങ്ങളും കഥാപാത്രങ്ങളുടെ പശ്ചാത്തലവുമെല്ലാം പകർപ്പവകാശമില്ലാതെ 'എഫ്.ഐ.എഫ്.ഐ' എന്ന നോവലിൽ നിന്നുമെടുത്തതാണെന്ന് ആരോപിച്ച് പുസ്‌തകത്തിന്‍റെ രചയിതാവാണ് രംഗത്തെത്തിയിരിക്കുന്നത്. 2014ൽ താനെഴുതി പ്രസിദ്ധീകരിച്ച നോവലിൽ നിന്നും കോപ്പിയടിച്ചതാണ് ആമസോൺ സ്റ്റുഡിയോസിന്‍റെ ദ് മാർവലസ് മിസ്സിസ് മെയ്‌സൽ എന്ന് എഴുത്തുകാരി ജോഡി പാംലി അവകാശപ്പെടുന്നു.
ആമസോൺ സ്റ്റുഡിയോസിന്‍റെ 'ദ് മാർവലസ് മിസ്സിസ് മെയ്‌സലി'നെതിരെ കോപ്പിയടി വിവാദം - f.i.f.i novel
സീരീസിന്‍റെ പ്രമേയവും നർമങ്ങളും കഥാപാത്രങ്ങളുടെ പശ്ചാത്തലവുമെല്ലാം പകർപ്പവകാശമില്ലാതെ 'എഫ്.ഐ.എഫ്.ഐ' എന്ന നോവലിൽ നിന്നും എടുത്തതാണെന്ന് ആരോപിച്ച് പുസ്‌തകത്തിന്‍റെ രചയിതാവാണ് രംഗത്തെത്തിയിരിക്കുന്നത്
ദ് മാർവലസ് മിസ്സിസ് മെയ്‌സൽ
സ്‌ത്രീ- പുരുഷ വിവേചനമെല്ലാം തുറന്നുകാട്ടിയ ആമസോൺ പരമ്പരയിൽ ഭർത്താവ് ഉപേക്ഷിച്ച മിഡ്‌ജ് മെയ്‌സൽ എങ്ങനെയാണ് ജീവിതം കണ്ടെത്തുന്നതെന്നാണ് വിവരിച്ചത്. നോവലിന്‍റെ വിജയത്തിന് ശേഷം താൻ അതിൽ നിന്നും തിരക്കഥ നിർമിച്ചിരുന്നതായി രചയിതാവ് പറയുന്നു. പല സ്റ്റുഡിയോകൾക്കും കഥ ഇഷ്‌ടപ്പെട്ടിരുന്നുവെന്നും ജോഡി പാംലി കൂട്ടിച്ചേർത്തു. പാംലി ഇപ്പോൾ ആമസോണിന് പരമ്പരയിൽ നിന്ന് ലഭിച്ച ലാഭവിഹിതം വേണമെന്നാണ് ആവശ്യപ്പെടുന്നത്.