മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും ഒരു പോലെ തിളങ്ങുന്ന യുവ നടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം വരുന്നു. പാ, പാഡ്മാന്‍ തുടങ്ങിയ സിനിമകള്‍ സിനിമാ പ്രേക്ഷകന് സമ്മാനിച്ച ആര്‍.ബല്‍കിയുടെ ചിത്രത്തിലാണ് ഇനി ദുല്‍ഖര്‍ നായകനാകാന്‍ പോകുന്നത്. ഛായാഗ്രഹകന്‍ പി.സി ശ്രീറാമാണ് ഇക്കാര്യം അറിയിച്ചത്. അദ്ദേഹമാണ് ആര്‍.ബല്‍കി-ദുല്‍ഖര്‍ ചിത്രത്തിന് ക്യാമറ ചലിപ്പിക്കാന്‍ പോകുന്നത്. സൈക്കോളജിക്കല്‍ ത്രില്ലറായിരിക്കും സിനിമ. കൊവിഡ് രണ്ടാംതരംഗത്തിന് ശമനമുണ്ടായാല്‍ സിനിമയുടെ ചിത്രീകരണം ജൂലൈയില്‍ ആരംഭിച്ചേക്കും.
ദുല്‍ഖറിന്‍റെ മൂന്നാമത്തെ ബോളിവുഡ് സിനിമ ആര്‍.ബല്‍കിക്കൊപ്പം - R Balki film with Dulquer Salmaan news
സൈക്കോളജിക്കല്‍ ത്രില്ലറായിരിക്കും ആര്‍.ബല്‍കി-ദുല്‍ഖര്‍ കൂട്ടുകെട്ടില്‍ വരാന്‍ പോകുന്ന സിനിമ. ഛായാഗ്രഹകന്‍ പി.സി ശ്രീറാമാണ് ക്യാമറ കൈകാര്യം ചെയ്യുക
2018ലാണ് ദുല്‍ഖര്‍ കാര്‍വാന്‍ എന്ന സിനിമയിലൂടെ ബോളിവുഡില്‍ ചുവടുവെക്കുന്നത്. ശേഷം 2019ല്‍ സോയ ഫാക്ടര്‍ എന്ന ചിത്രത്തിലും നായകനായി. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്‌ത കുറുപ്പ്, റോഷന്‍ ആന്‍ഡ്രൂസ് സിനിമ സല്യൂട്ട്, നൃത്ത സംവിധായിക ബൃന്ദയുടെ ആദ്യ സംവിധാന സംരംഭം ഹേയ് സിനാമിക എന്നിവയാണ് റിലീസിന് തയ്യാറെടുക്കുന്ന ദുല്‍ഖര്‍ ചിത്രങ്ങള്‍. കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന തമിഴ് ചിത്രമാണ് അവസാനമായി തിയേറ്ററുകളിലെത്തിയ ദുല്‍ഖര്‍ ചിത്രം.
Also read: നടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ യുവാവ് പിതാവിനെ കുത്തിപരിക്കേല്‍പ്പിച്ചു