തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ അടിസ്ഥാനമാക്കി ഒരുക്കിയ ക്വീൻ വെബ് സീരീസിന് അന്താരാഷ്‌ട്ര ബഹുമതി. തെന്നിന്ത്യൻ നടി രമ്യ കൃഷ്ണൻ ടൈറ്റിൽ റോളിലെത്തിയ ക്വീൻ എന്ന തമിഴ് സീരീസ് സിംഗപ്പൂർ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് പുരസ്‌കാരം സ്വന്തമാക്കി. ക്വീനിന്‍റെ ചിത്രീകരണം ആരംഭിച്ച ഡിസംബർ അഞ്ചിന് തന്നെ മികച്ച ഒറിജിനൽ പരമ്പരക്കുള്ള പുരസ്കാരം നേടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് നടി രമ്യ കൃഷ്‌ണൻ ട്വിറ്ററിലൂടെ അറിയിച്ചു.
'ക്വീൻ' വെബ് സീരീസിന് രാജ്യത്തിന് പുറത്ത് നിന്നും അംഗീകാരം - queen web series singapore award news
തെന്നിന്ത്യൻ നടി രമ്യ കൃഷ്ണൻ ടൈറ്റിൽ റോളിലെത്തിയ ക്വീൻ സീരീസ് സിംഗപ്പൂർ ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് പുരസ്‌കാരം സ്വന്തമാക്കി
'ക്വീൻ' വെബ് സീരീസിന് രാജ്യത്തിന് പുറത്ത് നിന്നും അംഗീകാരം
കഴിഞ്ഞ വർഷം ഡിസംബറിലാണ് ക്വീൻ ഒന്നാം സീസൺ പുറത്തിറങ്ങിയത്. ഗൗതം വാസുദേവ് മേനോന്‍, പ്രശാന്ത് മുരുകേശന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്‌ത വെബ് സീരീസിൽ എംജിആർ ആയി എത്തിയത് മലയാളി താരം ഇന്ദ്രജിത്ത് സുകുമാരനാണ്. ജയലളിതയുടെ ബാല്യകാലം അവതരിപ്പിച്ചത് അനിഘയായിരുന്നു. മികച്ച അഭിപ്രായം നേടിയ ക്വീനിന്‍റെ അടുത്ത സീസണിന്‍റെ ചിത്രീകരണം ഉടൻ ആരംഭിക്കുമെന്ന പ്രതീക്ഷയും രമ്യ ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.