"ഏതാണ് സർ, ആ അസ്സമയം?" രാജ്യത്തെ സ്ത്രീ സുരക്ഷയെ ചോദ്യം ചെയ്‌ത മലയാള സിനിമ. ഒരു കൂട്ടം പുതുമുഖങ്ങളെ മുഖ്യവേഷങ്ങളിൽ അണിനിരത്തി നവാഗതനായ ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു 2018ലിറങ്ങിയ ക്വീന്‍ എന്ന മലയാള ചലച്ചിത്രം. കഴിഞ്ഞ രണ്ട് വർഷത്തിനു മുമ്പ് ജനുവരി 12ന് റിലീസ് ചെയ്‌ത ചിത്രത്തിന്‍റെ സന്തോഷം പങ്കുവക്കുകയാണ് സംവിധായകൻ ഡിജോ.
ജനുവരി പന്ത്രണ്ട്- രണ്ട് സുപ്രധാന നിമിഷങ്ങള്‍ സമ്മാനിച്ച ദിവസം; ക്വീനിന്‍റെ സംവിധായകൻ - ജനുവരി 12
സംവിധായകനായുള്ള സിനിമയിലേക്കുള്ള അരങ്ങേറ്റവും കൈരളി ടിഎംടിയുടെ പരസ്യ ചിത്രം പുറത്തിറങ്ങിയതും ഒരു ദിവസമായിരുന്നെന്നാണ് സംവിധായകൻ കുറിപ്പിൽ പറയുന്നത്.
"എന്‍റെ ജീവിതത്തിലെ വഴിത്തിരിവായ ദിനം അടുത്തെത്തിയിരിക്കുന്നു. ജനുവരി 12- രണ്ട് സുപ്രധാന നിമിഷങ്ങള്‍ എനിക്ക് സമ്മാനിച്ച ദിവസം." സംവിധായകനായുള്ള സിനിമയിലേക്കുള്ള അരങ്ങേറ്റമാണ് ഡിജോ പരാമർശിച്ച ആദ്യ നേട്ടമെങ്കിൽ രണ്ടാമത്തെ അഭിമാന നേട്ടം ലാലേട്ടനുമൊത്ത് കൈരളി ടിഎംടിയുടെ പരസ്യ ചിത്രം ചെയ്‌തിട്ട് ഒരു വർഷം തികയുന്നുവെന്നതാണ്.
2014ലിറങ്ങിയ എയ്ഞ്ചല്‍സ് എന്ന ചിത്രത്തിന്‍റെ സഹസംവിധായൻ കൂടിയായിരുന്നു ഡിജോ ജോസ് ആന്‍റണി. ടൊവിനോ തോമസ് നായകനാകുന്ന പള്ളിച്ചട്ടമ്പിയാണ് ഡിജോയുടെ സംവിധാനത്തിലൊരുങ്ങുന്ന അടുത്ത ചിത്രം.