അഞ്ച് കഥകൾ, അഞ്ച് സംവിധായകർ. ഗൗതം മേനോൻ, സുധാ കൊങ്ങര, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുഹാസിനി എന്നീ പ്രശസ്‌ത സംവിധായകരുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രം 'പുത്തംപുതുകാലൈ'യുടെ റിലീസ് പ്രഖ്യാപിച്ചു. ഒക്‌ടോബർ 16 മുതൽ ആമസോൺ പ്രൈമിലാണ് ആന്തോളജി ചിത്രം പ്രദർശനത്തിനെത്തുന്നത്.
അഞ്ച് കഥകൾ, അഞ്ച് സംവിധായകർ; 'പുത്തംപുതുകാലൈ' ഒടിടി റിലീസിനെത്തും - october 16
ഗൗതം മേനോൻ, സുധാ കൊങ്ങര, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുഹാസിനി എന്നിവരുടെ സംവിധാനത്തിലൊരുങ്ങുന്ന തമിഴ് ആന്തോളജി 'പുത്തംപുതുകാലൈ' ഒക്‌ടോബർ 16 മുതൽ ആമസോൺ പ്രൈമിൽ റിലീസിനെത്തും.
മിൻസാര കനവ്, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, കടൽ, സർവം താളമയം ചിത്രങ്ങളുടെ സംവിധായകനാണ് രാജീവ് മേനോൻ. തലൈവ ചിത്രം പേട്ട, ജഗമേ തന്തിരം, പെൻഗ്വിൻ ചിത്രങ്ങളിലൂടെ സുപരിചിതനായ കാർത്തിക് സുബ്ബരാജ് എന്ന സംവിധായകൻ ആന്തോളജിയിൽ ഭാഗമാകുന്നു. തെന്നിന്ത്യയുടെ പ്രശസ്‌ത നടി സുഹാസിനി മണിരത്‌നവും ആന്തോളജിയിൽ സംവിധായികയാവുന്നുണ്ട്. 1996ൽ പുറത്തിറങ്ങിയ ഇന്ദിര എന്ന ചിത്രവും അന്‍പുള്ള സ്നേഹിതി എന്ന തമിഴ് പരമ്പരയും സുഹാസിനി ഇതിന് മുമ്പ് സംവിധാനം ചെയ്‌തിട്ടുണ്ട്.
സംവിധായകനും നിർമാതാവും നടനുമായ ഗൗതം വാസുദേവ മേനോന്‍റെ സംവിധാനത്തിലും ആന്തോളജിയിൽ ഒരു ഭാഗം ഒരുങ്ങുന്നുണ്ട്. കൂടാതെ, പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സൂര്യ ചിത്രം 'സൂരറൈ പോട്രി'ന്‍റെ സംവിധായിക സുധാ കൊങ്ങരയാണ് പുത്തംപുതുകാലൈയിലെ മറ്റൊരു സംവിധായിക. നേരത്തെ മണിരത്‌നത്തിന്‍റെ നിർമാണത്തിൽ നവരസ എന്ന ആന്തോളജി ചിത്രമൊരുങ്ങുന്നുവെന്ന് പ്രഖ്യാപനമുണ്ടായിരുന്നു.