'ലവ്, ഹോപ്, സെക്കന്‍റ് ചാന്‍സ്' പുത്തന്‍പുതുകാലൈ ട്രെയിലര്‍ എത്തി - പുത്തന്‍പുതുകാലൈ
രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആരംഭിക്കുന്നത് ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു എന്ന അനൗണ്‍സ്‌മെന്‍റോട് കൂടിയാണ്. ഈ 21 ദിവസത്തിനുള്ളില്‍ വ്യത്യസ്തമായ കുറച്ച് ആളുകളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും പ്രതീക്ഷ, സ്നേഹം, ബന്ധങ്ങള്‍ എന്നിവക്ക് ജീവിതത്തിലുള്ള പ്രധാന്യത്തെ കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നത്.
ഗൗതം മേനോൻ, സുധാ കൊങ്ങര, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുഹാസിനി എന്നിവരുടെ സംവിധാനത്തിലൊരുങ്ങുന്ന തമിഴ് ആന്തോളജി 'പുത്തംപുതുകാലൈ' ഒക്‌ടോബർ 16 മുതൽ ആമസോൺ പ്രൈമിൽ റിലീസിനെത്തും. ചിത്രത്തിന്‍റെ ട്രെയിലര്‍ ആമസോണ്‍ പ്രൈം പുറത്തിറക്കി. രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലർ ആരംഭിക്കുന്നത് ഇന്ത്യയിൽ 21 ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു എന്ന അനൗണ്‍സ്‌മെന്‍റോട് കൂടിയാണ്. ഈ 21 ദിവസത്തിനുള്ളില്‍ വ്യത്യസ്തമായ കുറച്ച് ആളുകളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളെ കുറിച്ചും പ്രതീക്ഷ, സ്നേഹം, ബന്ധങ്ങള്‍ എന്നിവക്ക് ജീവിതത്തിലുള്ള പ്രധാന്യത്തെ കുറിച്ചുമാണ് ചര്‍ച്ച ചെയ്യുന്നതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. എ.ആര്‍ റഹ്മാനാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ലോക്ക് ഡൗണ്‍ കാലത്തെ പരിമിതിക്കുള്ളില്‍ നിന്ന് ചിത്രീകരിച്ച സിനിമ കൂടിയാണ് പുത്തന്‍പുതുകാലൈ. മിൻസാര കനവ്, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ, കടൽ, സർവം താളമയം ചിത്രങ്ങളുടെ സംവിധായകനാണ് രാജീവ് മേനോൻ. പേട്ട, ജഗമേ തന്തിരം, പെൻഗ്വിൻ ചിത്രങ്ങളിലൂടെ സുപരിചിതനായ സംവിധായകനാണ് കാർത്തിക് സുബ്ബരാജ്. 1996ൽ പുറത്തിറങ്ങിയ ഇന്ദിര, അന്‍പുള്ള സ്നേഹിതി എന്ന തമിഴ് പരമ്പര എന്നിവ സുഹാസിനി ഇതിന് മുമ്പ് സംവിധാനം ചെയ്‌തിട്ടുണ്ട്.