കേരളം

kerala

ETV Bharat / sitara

'ആ വേഷത്തിന് ഏറ്റവും അനുയോജ്യന്‍ ഫഹദ്‌ തന്നെ, അല്ലുവിന് പകരം മഹേഷ്‌ ബാബുവും'

Sukumar about Fahadh Faasil : 'പുഷ്‌പ'യില്‍ പ്രതിനായകന്‍റെ റോളിലെത്തിയ ഫഹദ്‌ ഫാസില്‍ ആ വേഷത്തിന് ഏറ്റവും അനുയോജ്യനായിരുന്നുവെന്ന് സംവിധായകന്‍ സുകുമാര്‍

Sukumar about Fahadh Faasil  Pushpa director Sukumar  Fahadh Faasil as villain in Pushpa  Sukumar watched all Fahadh movies  Allu Arjun instead of Mahesh Babu in Pushpa  Pushpa theatre release  Pushpa cast and crew
Sukumar about Fahadh Faasil : 'ആ വേഷത്തിന് അനുയോജ്യന്‍ ആയിരുന്നു ഫഹദ്‌, അല്ലുവിന് പകരം മഹേഷ്‌ ബാബുവും'

By

Published : Dec 25, 2021, 8:52 PM IST

Sukumar about Fahadh Faasil : 'പുഷ്‌പ'യില്‍ പ്രതിനായകന്‍റെ റോളിലെത്തിയ ഫഹദ്‌ ഫാസില്‍ ആ വേഷത്തിന് ഏറ്റവും അനുയോജ്യനായിരുന്നുവെന്ന് സംവിധായകന്‍ സുകുമാര്‍. ഫഹദിന്‍റെ എല്ലാ സിനിമകളിലും അദ്ദേഹത്തിന്‍റെ മികച്ച പ്രകടനം കണ്ട്‌ താരത്തോട് കടുത്ത ആരാധന തോന്നിയെന്നും സുകുമാര്‍ പറയുന്നു.

Fahadh Faasil as villain in Pushpa : ബര്‍വാര്‍ സിങ് ഷെഖാവത്ത് ഐപിഎസ് എന്ന പൊലീസ്‌ ഉദ്യോഗസ്ഥനായാണ് 'പുഷ്‌പ'യില്‍ ഫഹദ് പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ മൊട്ടയടിച്ച ഫഹദിന്‍റെ ഗംഭീര മേക്കോവര്‍ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്‌തു. ഫഹദ് ഫാസിലിന്‍റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് 'പുഷ്‌പ'.

Sukumar watched all Fahadh movies : 'മഹേഷിന്‍റെ പ്രതികാരം കണ്ട ശേഷമാണ് അദ്ദേഹത്തിന്‍റെ എല്ലാ സിനിമകളും ഞാന്‍ കാണാന്‍ തുടങ്ങിയത്. അദ്ദേഹത്തിന്‍റെ സിനിമകളില്‍ ആകൃഷ്‌ടനായത് കൊണ്ടാണ് തന്‍റെ സിനിമയില്‍ ഫഹദ്‌ വരണമെന്ന് ആഗ്രഹിച്ചത്. നല്ലൊരു അഭിനേതാവാണ് അദ്ദേഹം. തന്‍റെ സിനിമയില്‍ നായകനാക്കാന്‍ ഏതൊരു സംവിധായകനും കൊതിക്കുന്ന തരത്തില്‍ വളരെ കഴിവുള്ള നടനാണ് അദ്ദേഹം.'- സുകുമാര്‍ പറഞ്ഞു.

ഉള്‍വനങ്ങളില്‍ ചന്ദനക്കള്ളക്കടത്ത് നടത്തുന്ന കൊള്ളക്കാരന്‍റെ കഥയാണ് ചിത്രം പറയുന്നത്. 'പുഷ്‌പ: ദ റൈസ്‌', 'പുഷ്‌പ: ദ റൂള്‍' എന്നീ രണ്ട്‌ ഭാഗങ്ങളുള്ള ചിത്രത്തില്‍ തെലുങ്ക്‌ സൂപ്പര്‍ താരം അല്ലു അര്‍ജുനാണ് നായകന്‍. ചിത്രത്തില്‍ രക്ത ചന്ദന കടത്തുകാരനും ട്രക്ക് ഡ്രൈവറുമായ പുഷ്‌പരാജ്‌ എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജുന്‍ അവതരിപ്പിക്കുന്നത്.

Allu Arjun instead of Mahesh Babu in Pushpa : തുടക്കത്തില്‍ 'പുഷ്‌പ'യില്‍ അല്ലു അര്‍ജുന്‌ പകരം മഹേഷ്‌ ബാബുവിനെയായിരുന്നു ചന്ദനക്കടത്തുകാരന്‍റെ സ്ഥാനത്ത് സുകുമാര്‍ നിശ്ചയിച്ചിരുന്നത്. പക്ഷേ ആ പദ്ധതി നടന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 'കുറച്ച് നാള്‍ മുമ്പാണ് മഹേഷ്‌ ബാബുവിനെ വച്ച് ചന്ദന കടത്തുകാരന്‍റെ കഥ ഒരുക്കിയത്. പിന്നീട്‌ ഞാന്‍ മറ്റൊരു കഥ എഴുതി. എനിക്ക് വേണ്ടത് ക്യാരക്‌ടര്‍ ആറ്റിറ്റൂഡ്‌ ആയിരുന്നു. അതുകൊണ്ടാണ് ആ പ്രൊജക്‌ട്‌ ഉപേക്ഷിച്ച് പുതിയ കഥയെഴുതിയത്.' -സുകുമാര്‍ പറഞ്ഞു.

Pushpa theatre release : ആദ്യ ഭാഗമായ 'പുഷ്‌പ: ദ റൈസ്‌' ഡിസംബര്‍ 17നാണ് തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിയത്. മലയാളം, തമിഴ്‌, തെലുങ്ക്‌, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 250 കോടി രൂപ ബഡ്‌ജറ്റില്‍ ഒരുങ്ങിയ ചിത്രത്തില്‍ 70 കോടി രൂപയാണ് അല്ലു അര്‍ജുന്‍ പ്രതിഫലമായി വാങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Pushpa cast and crew : രശ്‌മിക മന്ദാനയാണ് ചിത്രത്തില്‍ അല്ലു അര്‍ജുന്‍റെ നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് 'പുഷ്‌പയി'ല്‍ രശ്‌മിക അവതരിപ്പിക്കുന്നത്. ഇവരെ കൂടാതെ പ്രകാശ് രാജ്‌, ജഗപതി ബാബു, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, ധനന്‍ജയ്, സുനില്‍, അനസൂയ ഭരദ്വാജ് എന്നിവരും സിനിമയിലെ മറ്റ്‌ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

മൈത്രി മൂവി മേക്കേഴ്‌സിന്‍റെയും, മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും, വൈ രവി ശങ്കറും ചേര്‍ന്നാണ് നിര്‍മാണം. സുകുമാര്‍ ആണ് സംവിധാനം. 'ആര്യ' എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍ താരമാക്കിയ സംവിധായകനാണ് സുകുമാര്‍. മിറോസ്ലോ ബറോസ്‌ക്കാണ് ഛായാഗ്രഹണം. സംഗീതവും സൗണ്ട് ട്രാക്കും നിര്‍വഹിക്കുന്നത് ദേവീ ശ്രീ പ്രസാദാണ്. ഓസ്‌കര്‍ ജേതാവ്‌ റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് എഞ്ചിനീയര്‍. കാര്‍ത്തിക ശ്രീനിവാസ്‌ ആണ് ചിത്രസംയോജനം നിര്‍വഹിച്ചത്.

Also Read : Karikku Kalakkachi 1 : കരിക്കിന്‍റെ ക്രിസ്‌മസ് സമ്മാനം ; കലക്കാച്ചിയുമായി വീണ്ടും കരിക്ക്‌ ടീം

ABOUT THE AUTHOR

...view details