കേരളം

kerala

ETV Bharat / sitara

കണ്ണുകള്‍ ദാനം ചെയ്യാന്‍ പുനീതിന്‍റെ പാത പിന്തുടര്‍ന്ന് നൂറോളം ആരാധകരും - പുനീത് ആരാധകര്‍

സിറ്റിയിലെ നാരായണ നേത്രാലയ കണ്ണാശുപത്രി ഇപ്പോള്‍ പുനീത് ആരാധകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. നൂറോളം ആരാധകരാണ് തങ്ങളുടെ പ്രിയ നടന്‍റെ പാത പിന്തുടര്‍ന്ന് കണ്ണുകള്‍ ദാനം ചെയാനൊരുങ്ങി രംഗത്തെത്തിയിരിക്കുന്നത്

Puneet Rajkumar fans get inspired from their Icon...lined for eyes donation  Puneeth Rajkumar fans get inspired from their Icon  lined for eyes donation  eye donation  donation  Puneeth Rajkumar  Puneeth Rajkumar eye donation  പുനീത് രാജ്‌കുമാറിന്‍റെ പാത പിന്തുടര്‍ന്ന് ആരാധകര്‍  Rajkumar  news  latest news  celebrity  celebrity news  entertainment  entertainment news  film  film news  movie  movie news  trending  viral  പുനീത് രാജ്‌കുമാര്‍  പുനീത് രാജ്‌കുമാര്‍ ആരാധകര്‍  പുനീത്‌ രാജ്‌കുമാറിന് പിന്നാലെ ആരാധകരും  കണ്ണുകള്‍ ദാനം ചെയ്‌ത്‌ പുനീത് ആരാധകര്‍  ആരാധകര്‍  പുനീത് ആരാധകര്‍  ETV
കണ്ണുകള്‍ ദാനം ചെയ്യാന്‍ പുനീതിന്‍റെ പാത പിന്തുടര്‍ന്ന് നൂറോളം ആരാധകരും

By

Published : Nov 6, 2021, 6:39 PM IST

ബാംഗ്ലൂര്‍: അന്തരിച്ച പ്രമുഖ കന്നഡ താരം പുനീത് രാജ്‌കുമാറിന്‍റെ പാത പിന്തുടര്‍ന്ന് ആരാധകര്‍. നൂറോളം ആരാധകരാണ് തങ്ങളുടെ പ്രിയ നടന്‍റെ പാത പിന്തുടര്‍ന്ന് കണ്ണുകള്‍ ദാനം ചെയാനൊരുങ്ങി രംഗത്തെത്തിയിരിക്കുന്നത്. സിറ്റിയിലെ നാരായണ നേത്രാലയ കണ്ണാശുപത്രി ഇപ്പോള്‍ പുനീത് ആരാധകരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

ഇതിനോടകം തന്നെ നൂറോളം ആരാധകരാണ് കണ്ണുകള്‍ ദാനം ചെയ്യുന്നതിനായി പേരുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. പുനീതിന്‍റെ സ്‌മൃതിമണ്ഡപം സന്ദര്‍ശിച്ച ശേഷം കണ്ണുകള്‍ ദാനം ചെയ്യുന്നതിനായി നിരവധി പേര്‍ നേരെ തന്നെ നാരായണ നേത്രാലയ ആശുപത്രിയില്‍ എത്തുകയായിരുന്നുവെന്ന് ഡോ.ബുജംഗ ഷെട്ടി പറഞ്ഞു.

നേരത്തെ മൂന്നോ നാലോ പേരായിരുന്നുവെങ്കില്‍ ഇപ്പോള്‍ നേത്ര ദാനം ചെയ്യുന്നവരുടെ എണ്ണം ഉയര്‍ന്നിരിക്കുകയാണ്. നിലവില്‍ 200 ലധികം പേരാണ് നേത്രദാനം ചെയ്യുന്നതിനായി മുന്നിട്ടു വന്നിരിക്കുന്നത്. കണ്ണുകള്‍ ദാനം ചെയ്യാനുള്ള പുനീതിന്‍റെ തീരുമാനത്തിന് പിന്നാലെ 30 പേര്‍ക്കാണ് നേത്ര ശസ്‌ത്രക്രിയ നടത്തിയത്.

കൂടാതെ അടുത്തിടെ മരണപ്പെടുന്നവരുടെ ബന്ധക്കളും ഞങ്ങളെ ബന്ധപ്പെടുകയാണെന്ന് ആശുപത്രി അധികൃതർ പറയുന്നു. പുനീത് രാജ്‌കുമാറിന്‍റെ പിതാവ് ഡോ.രാജ്‌കുമാറിന്‍റെ മരണസമയത്തും സമാനാനുഭവമായിരുന്നു. അദ്ദേഹവും മരണാനന്തരം അദ്ദേഹത്തിന്‍റെ കണ്ണുകള്‍ ദാനം ചെയ്‌തിരുന്നു.

ഇതിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിരുന്നു. ഇത് തന്നെയാണ് പുനീതിന്‍റെ മരണാനന്തരവും നടന്നിരിക്കുന്നത്.

Also Read:' വാപ്പച്ചിയുടെ ഫോണ്‍ അടിച്ചുമാറ്റി പോസ്‌റ്റ് ഇട്ടത് ഞാന്‍ തന്നെ'; വെളിപ്പെടുത്തലുമായി ദുല്‍ഖര്‍

ABOUT THE AUTHOR

...view details