കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ച് പകുതി സീറ്റുകളിൽ മാത്രം കാണികളെ നിറച്ചാണ് തിയേറ്ററുകളിൽ സിനിമാ പ്രദർശനം. എന്നാൽ, തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ കൊവിഡ് മാനദണ്ഡങ്ങൾ ഒന്നും പാലിക്കാത്ത നടപടികളിൽ സർക്കാരിനെതിരെ നിർമാതാവ് പ്രശോഭ് കൃഷ്ണയുടെ രൂക്ഷവിമർശനം. സംസ്ഥാനത്തുടനീളം പൊലീസ് അകമ്പടിയോടെ മാസ്കില്ലാതെ രാഷ്‌ട്രീയക്കാർക്ക് എല്ലാവരേയും കെട്ടിപിടിക്കാം കൈകൊടുക്കാം. എന്നാൽ സാധാരണക്കാരന് ഇത്തിരി ശ്വാസത്തിനു വേണ്ടി ആ മാസ്ക് ഒന്നു താടിയിലേക്ക് വച്ചാൽ പെറ്റിയായി കേസായി എന്ന് ഇൻസ്റ്റഗ്രാമിലൂടെ കൽക്കി ചിത്രത്തിന്‍റെ നിർമാതാവ് വിമർശിച്ചു.
തിയേറ്ററുകളിൽ പകുതി മാത്രം കാണികൾ, പ്രചാരണത്തിന് ഉപാധികളില്ല; വിമർശനവുമായി നിർമാതാവ് - kalkki producer news
തിയേറ്ററുകളിൽ മാത്രം നിയന്ത്രണമേർപ്പെടുത്തുന്ന നടപടികൾക്കെതിരെ വിമർശനമുയർത്തിയ നിർമാതാവ് വോട്ടിങ് മെഷീനിലെ അവസാനം കാണാറുള്ള ചിഹ്നമില്ലാത്ത ആ നാലക്ഷരത്തിനോട് ഇപ്പോൾ ബഹുമാനം തോന്നുകയാണെന്നും വ്യക്തമാക്കി.
![തിയേറ്ററുകളിൽ പകുതി മാത്രം കാണികൾ, പ്രചാരണത്തിന് ഉപാധികളില്ല; വിമർശനവുമായി നിർമാതാവ് തിയേറ്ററുകളിൽ പകുതി മാത്രം കാണികൾ വാർത്ത നിർമാതാവ് കൽക്കി വാർത്ത സാമൂഹിക അകലം വാർത്ത producer prashobh krishna news latest producer gov restriction news kalkki producer news പ്രശോഭ് കൃഷ്ണ കൊവിഡ് നിയന്ത്രണം വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11251006-thumbnail-3x2-prashobh.jpg)
വിമർശനവുമായി നിർമാതാവ്
പ്രചാരണപരിപാടികളിലെ കൈയടികൾ നിങ്ങൾക്ക് വോട്ടും ഭരണവുമാണെങ്കിൽ തിയേറ്ററിലെ കരഘോഷങ്ങൾ സിനിമാക്കാർക്ക് അന്നമാണ്. തിയേറ്ററിൽ എസിയുണ്ടെന്ന് പറയുന്ന വാദത്തെയും നിർമാതാവ് എതിർത്തു. അമ്പലങ്ങളിലും പള്ളികളിലും ഉത്സവങ്ങളും ആഘോഷങ്ങളും അനുവദിക്കുന്നതും ബാറുകളിൽ വിൽപ്പനക്കോ ആൾക്കൂട്ടത്തിനോ നിയന്ത്രണമില്ലാത്ത പ്രവണതയെയും പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. ഇത്തരം നടപടികൾ കാണുമ്പോഴാണ് തെരഞ്ഞെടുപ്പിലെ നോട്ടയോട് ബഹുമാനം തോന്നുന്നതെന്നും പ്രശോഭ് കൃഷ്ണ കൂട്ടിച്ചേർത്തു.