കേരളം

kerala

ETV Bharat / sitara

പ്രിയൻ ഓട്ടത്തിലാണ്; ഷറഫുദ്ദീനൊപ്പം നൈല ഉഷയും - priyan ottathilaanu first look news latest

C/O സൈറ ബാനു എന്ന ചിത്രത്തിന്‍റെ സംവിധായകൻ ആന്‍റണി സോണിയാണ് പ്രിയൻ ഓട്ടത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്

പ്രിയൻ ഓട്ടത്തിലാണ് സിനിമ വാർത്ത  ഷറഫുദ്ദീൻ നൈല ഉഷ സിനിമ വാർത്ത  നൈല ഉഷ പുതിയ സിനിമ വാർത്ത  sharafudheen nyla usha film first look news latest  priyan ottathilaanu first look news latest  antony soni malayalam movie latest news
പ്രിയൻ ഓട്ടത്തിലാണ്

By

Published : Feb 27, 2021, 8:15 PM IST

ഷറഫുദ്ദീന്‍, നൈല ഉഷ എന്നിവർ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. C/O സൈറ ബാനു ചിത്രത്തിന്‍റെ സംവിധായകൻ ആന്‍റണി സോണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ പേരിലെ കൗതുകം പോലെ തന്നെയാണ് സിനിമ പ്രഖ്യാപിച്ചുകൊണ്ട് പുറത്തുവിട്ടിരിക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററും അവതരിപ്പിച്ചിരിക്കുന്നത്. നടൻ നിവിൻ പോളിയാണ് സമൂഹമാധ്യമങ്ങളിലൂടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്‌തത്. ടൈറ്റിൽ സൂചിപ്പിക്കുന്ന പോലെ ആഹാരം പൂർത്തിയാക്കാതെ പകുതിയാക്കി വച്ചിരിക്കുന്ന രീതിയിലാണ് ഫസ്റ്റ് ലുക്ക് ഡിസൈൻ ചെയ്‌തിരിക്കുന്നത്.

അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ലിജിൻ ബാമ്പിനോയാണ് സംഗീതം. പ്രജീഷ് പ്രമീമാണ് ഗാനരചന. ജോയൽ കവി എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഫ്രെയിമുകൾ ഒരുക്കുന്നത് പി.എം ഉണ്ണികൃഷ്‌ണനാണ്.

ABOUT THE AUTHOR

...view details