പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം. മോഹൻലാൽ നായകനാകുന്ന 'ബ്രോ ഡാഡി'യിലെ പുതുപുത്തൻ വിശേഷങ്ങൾ അറിയാൻ ആരാധകരും ആവേശത്തിലാണ്. ബ്രോ ഡാഡി ഒരു ഫാമിലി എന്‍റർടെയ്‌നറാണെന്നും പൃഥ്വിയും കല്യാണി പ്രിയദർശനും മീനയും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിലെത്തുമെന്നും നേരത്തെ അണിയറപ്രവർത്തകർ വ്യക്തമാക്കിയിരുന്നു.
മോഹൻലാലിന്‍റെ മകളുടെ വേഷത്തിലാണോ കല്യാണി പ്രിയദർശൻ വേഷമിടുന്നതെന്നാണ് ആരാധകരുടെ ആകാംക്ഷ. ആരാധകരെ പോലെ സംവിധായകൻ പ്രിയദർശനും ബ്രോ ഡാഡിക്കായി ആവേശത്തിലാണ്.
ഒപ്പം, തന്‍റെ മകള്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നതിന്‍റെ സന്തോഷവും പ്രിയദർശൻ പങ്കുവയ്ക്കുന്നു. കല്യാണിയും മോഹന്‍ലാലും ഒരുമിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്‌തുകൊണ്ടാണ് ആ അവിസ്‌മരണീയ നിമിഷത്തെ കുറിച്ച് സംവിധായകൻ പറയുന്നത്.