മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശും ചേർന്ന് നിർമിച്ച തമിഴ് ആന്തോളജി നവരസയിലെ പ്രിയദർശൻ ചിത്രത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. ഹാസ്യം പ്രമേയമാക്കി പ്രിയദർശൻ ഒരുക്കിയ 'സമ്മര്‍ ഓഫ് 92' എന്ന ചിത്രം ജാതീയതയും ബോഡി ഷെയിമിങ്ങും നിറഞ്ഞതാണെന്ന് വിമർശനം ഉയരുന്നു.
സംഗീതജ്ഞനും എഴുത്തുകാരനും ആക്‌ടിവിസ്റ്റുമായ ടി.എം. കൃഷ്‌ണ, സംവിധായിക ലീന മണിമേഘല എന്നിവരാണ് സമ്മര്‍ ഓഫ് 92ന്‍റെ ഉള്ളടക്കത്തെ ചോദ്യം ചെയ്‌തത്.
2021ലും ഇത്തരം സിനിമകളോ? ടി.എം കൃഷ്‌ണ
'നവരസയിലെ ഹാസ്യം അറപ്പുളവാക്കുന്ന ചിത്രമാണ്. തികച്ചും നിർവികാരവും, ജാതീയതയും ബോഡി ഷെയ്‌മിങ്ങും നിറഞ്ഞതാണ്. ചിത്രത്തില്‍ ചിരിക്കാനായി ഒന്നുമുണ്ടായിരുന്നില്ല.' 2021ലും നമുക്ക് ഇത്തരം ചിത്രങ്ങള്‍ സൃഷ്‌ടിക്കാനാവില്ലയെന്നും ടി.എം കൃഷ്‌ണ ട്വിറ്ററിൽ പറഞ്ഞു. സമൂഹത്തിനോട് നമുക്ക് ബീഭത്സം തോന്നുന്ന ചിത്രമാണെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടിച്ചേർത്തു.
നെറ്റ്ഫ്ലിക്‌സും പ്രിയദര്‍ശനും മണിരത്‌നവും വൃത്തികെട്ട കാര്യമാണ് ചെയ്‌തിരിക്കുന്നതെന്ന് മണിമേഘല പറഞ്ഞു. നെറ്റ്‌ഫ്ലിക്‌സ് ഇന്ത്യ ജാതീയതയെ പ്രോത്സാഹിപ്പിക്കുകയാണ്.
More Read: എതിരിയും ഇൻമയും പായസവും ചേർന്ന 'നവരസ'; ഒമ്പത് രസങ്ങളുടെ ഫസ്റ്റ് ലുക്ക് പുറത്ത്
വിദേശരാജ്യങ്ങളിൽ വര്‍ണ വിവേചനം നേരിടുന്നവരെയും ഗോത്രവിഭാഗങ്ങളെയും ഉൾക്കൊണ്ട അസ്ഥിത്വമുള്ള നെറ്റ്‌ഫ്ലിക്‌സാണ് ഇന്ത്യയിൽ എത്തുമ്പോൾ ഇങ്ങനെ മാറുന്നതെന്നും അവർ ട്വിറ്ററിലൂടെ രൂക്ഷമായി വിമർശിച്ചു. സിനിമയിലെ ഡയലോഗ് കൂടി പരാമർശിച്ചാണ് മണിമേഖലയുടെ വിമർശനം.