പ്രിയ വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന കന്നഡ ചിത്രമാണ് 'വിഷ്‍ണു പ്രിയ'. ട്രിവാൻഡ്രം ലോഡ്‌ജ്, ബ്യൂട്ടിഫുൾ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ വി.കെ പ്രകാശ് ആണ് ചിത്രത്തിന്‍റെ സംവിധായകൻ. പ്രിയ വാര്യർ കേന്ദ്രകഥാപാത്രമായെത്തുന്ന ചിത്രത്തിൽ ശ്രേയസ് മഞ്‍ജുവാണ് നായകവേഷം ചെയ്യുന്നത്. റൊമാന്‍റിക് ചിത്രം വിഷ്‌ണു പ്രിയയുടെ ട്രെയിലർ പൃഥ്വിരാജും ജയസൂര്യയും ഫേസ്‌ബുക്ക് പേജിലൂടെ പുറത്തുവിട്ടു.
"യഥാർഥ പ്രണയം, യഥാർഥ കഥ" എന്ന ടാഗ്‌ലൈനിലാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകനും നായികക്കും പുറമെ സംഗീത സംവിധാനത്തിലും മലയാളി സാന്നിധ്യമുണ്ട്. ഗോപി സുന്ദറാണ് കന്നഡ ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. നാഗേന്ദ്ര പ്രസാദാണ് പ്രണയചിത്രത്തിലെ ഗാനരചയിതാവ്. സുരേഷ് യുആർഎസ് എഡിറ്റിങ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹകൻ വിനോദ് ഭാരതിയാണ്.