ഒരു അഡാർ ലവ് സ്റ്റോറി എന്ന ആദ്യചിത്രത്തിലൂടെ മലയാളത്തിലും മറ്റ് ഭാഷകളിലും ആരാധകരെ നേടിയ താരമാണ് പ്രിയ വാര്യർ. കണ്ണിറുക്കി പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടിയ പ്രിയ വാര്യർ ഇപ്പോൾ തെലുങ്ക് സിനിമകളിലെ മുൻനിര താരം കൂടിയാണ്.
തന്‍റെ പുത്തൻ വിശേഷങ്ങളും അവധിക്കാലചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ താരം നിരന്തരം പങ്കുവക്കാറുമുണ്ട്. ഇപ്പോൾ നടി സുഹൃത്തുക്കൾക്കൊപ്പം റഷ്യയിൽ അവധി ആഘോഷത്തിലാണുള്ളത്. റഷ്യയിൽ നിന്നും പ്രിയ പങ്കുവച്ച പുതിയ വീഡിയോ ആണ് സമൂഹമാധ്യമങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.
സീൻ മാറി, സീൻ മാറി.... പ്രിയ വാര്യരുടെ ഡാൻസ് വൈറൽ
കേരള സാരിയുടുത്ത് മമ്മൂട്ടിയെയും മോഹൻലാലിനെയും അനുകരിച്ച് നൃത്തം ചെയ്യുന്ന വീഡിയോയാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. അടുത്തിടെ നെറ്റ്ഫ്ലിക്‌സ് പുറത്തുവിട്ട 'നമ്മ സ്റ്റോറീസ്' എന്ന നീരജ് മാധവിന്‍റെ പാട്ടിനാണ് പ്രിയ വാര്യർ ചുവട് വച്ചിരിക്കുന്നത്. 'എന്നിലെ മലയാളിയെ പുറത്തെത്തിക്കാൻ ഒരു കാരണം,' എന്ന് കുറിച്ചുകൊണ്ട് താരം വീഡിയോ പോസ്റ്റ് ചെയ്‌തു.
Also Read: 17 വർഷത്തിന് ശേഷം ആ ലൊക്കേഷനിലേക്ക്... 'സല്യൂട്ടി'നായി റോഷൻ ആൻഡ്രൂസ് റാമോജി ഫിലിം സിറ്റിയിൽ
കേരള സാരിയിൽ അതീവ സുന്ദരിയായി 'സീൻ മാറി സീൻ മാറി' എന്നു തുടങ്ങുന്ന ഗാനത്തിനൊപ്പം ഡാൻസ് വക്കുന്ന നടിയുടെ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. ഗ്രേസ് ആന്‍റണി, മന്യ തുടങ്ങിയവരും താരത്തിന്‍റെ വീഡിയോയെ പ്രശംസിച്ച് എത്തിയിട്ടുണ്ട്.
അതേ സമയം, മലയാളി സംവിധായകൻ പ്രശാന്ത് മാമ്പുള്ളി ഒരുക്കുന്ന ഹിന്ദി ചിത്രം ശ്രീദേവി ബംഗ്ലാവ്, ഇഷ്‌ക് ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് എന്നിവയാണ് പ്രിയ വാര്യരുടേതായി റിലീസിന് തയ്യാറെടുക്കുന്ന പുതിയ ചിത്രങ്ങൾ.