ബോളിവുഡിന് ശേഷം കന്നടയില്‍ കന്നി ചിത്രവുമായി എത്തുകയാണ് പ്രിയ പ്രകാശ് വാര്യര്‍. സംവിധായകന്‍ വി.കെ പ്രകാശ് ഒരുക്കുന്ന ചിത്രത്തിന്‍റെ പേര് വിഷ്ണുപ്രിയയെന്നാണ്. കന്നട നടന്‍ ശ്രേയസ് മഞ്ജുവിന്‍റെ നായികയാണ് ചിത്രത്തില്‍ പ്രിയ. മേയില്‍ പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിലെ രംഗങ്ങളുടെ പുതിയ ഫോട്ടോകള്‍ പ്രിയ വാര്യര്‍ തന്നെയാണ് ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്.
ശ്രേയസ് മഞ്ജുവിന്‍റെ നായികയായി പ്രിയ വാര്യര്‍ കന്നടയിലേക്ക് - Priya Warrier
സംവിധായകന്‍ വി.കെ പ്രകാശ് ഒരുക്കുന്ന ചിത്രത്തിന്‍റെ പേര് വിഷ്ണുപ്രിയയെന്നാണ്. കന്നട നടന്‍ ശ്രേയസ് മഞ്ജുവാണ് ചിത്രത്തില്‍ നായകന്‍.
![ശ്രേയസ് മഞ്ജുവിന്‍റെ നായികയായി പ്രിയ വാര്യര്‍ കന്നടയിലേക്ക് Priya Warrier returns to Kannada with Shreyas Manju as heroine ശ്രേയസ് മഞ്ജുവിന്‍റെ നായികയായി പ്രിയ വാര്യര്‍ കന്നടയിലേക്ക് സംവിധായകന്‍ വി.കെ പ്രകാശ് വി.കെ പ്രകാശ് ശ്രേയസ് മഞ്ജു കന്നട നടന്‍ ശ്രേയസ് മഞ്ജു Priya Warrier Shreyas Manju](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6056297-1-6056297-1581574612342.jpg)
വിഷ്ണുവിന്‍റെയും പ്രിയയുടേയും മനോഹരമായ യാത്രയെക്കുറിച്ചറിയാന്‍ കുറച്ചുകൂടി കാത്തിരിക്കൂവെന്ന് ചിത്രം പങ്കുവച്ചുകൊണ്ട് പ്രിയാ വാര്യര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നവ്യാ നായരുടെ ഒപ്പമുള്ള പ്രിയയുടെ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വി.കെ പ്രകാശ് മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ഒരുത്തിയുടെ സെറ്റില്‍ പ്രിയ എത്തിയപ്പോഴുള്ള ചിത്രങ്ങള്‍ വി.കെ പ്രകാശ് തന്നെയാണ് പങ്കുവച്ചത്. ചിത്രം പുറത്തുവന്നതോടെ പ്രിയ ഒരുത്തിയില്‍ അഭിനയിക്കുന്നുണ്ടോയെന്നുള്ള അഭ്യൂഹങ്ങളും പരന്നിരുന്നു.
1990ല്‍ നടന്ന യഥാര്‍ഥ സംഭവത്തെ അടിസ്ഥാനപ്പെടുത്തി സിന്ധുശ്രീ എഴുതിയ തിരക്കഥയിലാണ് വിഷ്ണുപ്രിയ സിനിമയാകുന്നത്. മലയാളത്തിലും കന്നടയിലും ഒരേസമയം സിനിമ ചെയ്യുന്നതിന്‍റെ ത്രില്ലിലാണ് വി.കെ പ്രകാശ്. പ്രിയയുടെ കരിയറിലെ അഞ്ചാമത്തെ ചിത്രമാണ് വിഷ്ണുപ്രിയ. പ്രശാന്ത് മമ്പുള്ളി സംവിധാനം ചെയ്ത് പൂര്‍ണ്ണമായും ലണ്ടനില്‍ ചിത്രീകരിച്ച ശ്രീദേവി ബംഗ്ലാവിലൂടെയായിരുന്നു പ്രിയ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.