ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ ഒരു ഗാനത്തിലൂടെ സോഷ്യല്‍ മീഡിയ സെന്‍സേഷനായി മാറിയ യുവനടിയാണ് പ്രിയ വാര്യര്‍. സമൂഹമാധ്യമങ്ങളില്‍ നിരവധി ഫോളോവേഴ്‌സുള്ള താരത്തിന് പല ഭാഷകളിലായി കൈനിറയെ സിനിമകളാണ്. ഗായിക കൂടിയായ പ്രിയ ആദ്യമായി പാടി അഭിനയിച്ച ഹിന്ദി മ്യൂസിക്കല്‍ ആല്‍ബം ഇപ്പോള്‍ റിലീസിനൊരുങ്ങുകയാണ്. മ്യൂസിക്കല്‍ ആല്‍ബത്തിന്‍റെ പ്രൊമോ പുറത്തിറങ്ങി. അശോകന്‍ പി.കെയാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. മനോഹരമായ വരികള്‍ക്ക് മികവാര്‍ന്ന സംഗീതമാണ് നല്‍കിയിരിക്കുന്നത്.
പ്രിയ വാര്യരുടെ ഹിന്ദി മ്യൂസിക് ആല്‍ബം റിലീസിനൊരുങ്ങുന്നു - യുവനടി പ്രിയ വാര്യര്‍
അശോകന്‍ പി.കെയാണ് ആല്‍ബം സംവിധാനം ചെയ്തിരിക്കുന്നത്. മനോഹരമായ വരികള്‍ക്ക് മികവാര്‍ന്ന സംഗീതമാണ് നല്‍കിയിരിക്കുന്നത്.
പ്രിയ വാര്യരുടെ ഹിന്ദി മ്യൂസിക് ആല്‍ബം റിലീസിനൊരുങ്ങുന്നു
ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങളും നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടായിരുന്നു വീഡിയോയുടെ ചിത്രീകരണം. മ്യൂസിക് വീഡിയോ ഉടന്‍ പ്രേക്ഷകരിലേക്ക് എത്തും. നൗമാന്‍ മേമനാണ് വരികളെഴുതിയത്. ക്രിസ്റ്റസ് സ്റ്റീഫനാണ് സംഗീതം നല്‍കിയിരിക്കുന്നത്. മ്യൂസിക് പ്രൊഡക്ഷന്‍ സന്തോഷ് നായരാണ് നിര്‍വഹിച്ചിരിക്കുന്നത്.