ഒരു അഡാർ ലവ് എന്ന റൊമാന്‍റിക് ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ താരമാണ് പ്രിയ വാര്യർ. പിന്നാലെ ബോളിവുഡിലേക്കും ടോളിവുഡിലേക്കും നായിക ചുവടുവച്ചുകഴിഞ്ഞു. തെലുങ്ക് ചലച്ചിത്രമേഖലയിൽ പ്രിയ ഇപ്പോൾ മുൻനിര നടി കൂടിയാണ്. എന്നാൽ, തനിക്കെതിരെ പ്രചരിക്കുന്ന ഗോസിപ്പിനോട് പ്രതികരിച്ചിരിക്കുകയാണ് താരം.
'പ്രിയ വാര്യർ പ്രണയം വെളിപ്പെടുത്തുന്നു' എന്ന രീതിയിൽ പ്രചരിക്കുന്ന വീഡിയോക്കെതിരെയാണ് താരത്തിന്‍റെ വിശദീകരണം. താനും സുഹൃത്തുക്കളും ഒരുമിച്ച് ചെലവഴിച്ച നിമിഷങ്ങളാണ് വ്യാജമായി അവതരിപ്പിച്ചിരിക്കുന്നതെന്നും തന്‍റെ അറിവോടെ അല്ല വീഡിയോ പ്രചരിക്കുന്നതെന്നും താരം വ്യക്തമാക്കി. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു താരത്തിന്‍റെ പ്രതികരണം.
കഴിഞ്ഞ ഏപ്രിലിൽ സുഹൃത്തുക്കളുടെ വ്ളോഗിൽ പോസ്റ്റ് ചെയ്‌ത വീഡിയയോയിലെ ഭാഗങ്ങൾ മുറിച്ചുമാറ്റിയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഞങ്ങളുടെ ആരുടെയും അനുവാദമില്ലാതെയാണ് ഇത് ചെയ്തിരിക്കുന്നത്.