കേരളം

kerala

ETV Bharat / sitara

പൃഥ്വിയുടെ 'കുരുതി' നാളെ തുടങ്ങും - pritviraj sukumaran's kuruthi film news

പൃഥിരാജ് നായകനാവുന്ന പുതിയ ചിത്രം കുരുതിയുടെ ചിത്രീകരണം നാളെ ആരംഭിക്കും. താരം തന്നെയാണ് ഷൂട്ടിങ് വാർത്ത ഫേസ്‌ബുക്കിലൂടെ അറിയിച്ചത്

entertainment news  പൃഥ്വിയുടെ കുരുതി നാളെ തുടങ്ങും വാർത്ത  കുരുതിയുടെ ചിത്രീകരണം നാളെ ആരംഭിക്കും വാർത്ത  മനു വാര്യര്‍ സംവിധാനം കുരുതി വാർത്ത  kuruthi shooting commence tomorrow news  pritviraj sukumaran's kuruthi film news  manu warrier prtvi film news
പൃഥ്വിയുടെ 'കുരുതി' നാളെ തുടങ്ങും

By

Published : Dec 8, 2020, 8:50 PM IST

കോൾഡ് കേസിന്‍റെ ഷൂട്ടിങ്ങിന് പിന്നാലെ പൃഥ്വിരാജ് പോകുന്നത് 'കുരുതി' ചിത്രത്തിലേക്കാണ്. പൃഥിരാജ് നായകനാവുന്ന പുതിയ ചിത്രം കുരുതിയുടെ ചിത്രീകരണം നാളെ ആരംഭിക്കും. മനു വാര്യര്‍ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രത്തിൽ പൃഥ്വിക്കൊപ്പം മുരളി ഗോപി, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, മണികണ്‌ഠന്‍ ആചാരി എന്നിവരും മുഖ്യ വേഷങ്ങളെ അവതരിപ്പിക്കുന്നു.

അനീഷ് പല്യാല്‍ ആണ് കുരുതിയുടെ തിരക്കഥാകൃത്ത്. സോഷ്യോ പൊളിറ്റിക്കല്‍ ത്രില്ലറായി തയ്യാറാക്കുന്ന മലയാള ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് ജേക്‌സ് ബിജോയ് ആണ്. ചിത്രത്തിനായി അഭിനന്ദന്‍ രാമാനുജൻ ഛായാഗ്രഹണവും അഖിലേഷ് മോഹന്‍ എഡിറ്റിങ്ങും നിർവഹിക്കുന്നു. സുപ്രിയ മേനോൻ നിർമിക്കുന്ന കുരുതിയുടെ ഫസ്റ്റ് ലുക്കിനൊപ്പം പൃഥ്വി കുറിച്ച "കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ!" എന്ന കുറിപ്പും വലിയ ശ്രദ്ധ നേടിയിരുന്നു.

ABOUT THE AUTHOR

...view details