കേരളം

kerala

ETV Bharat / sitara

ഞാനാണ് ശരി, നീയാണ് ശരി, ഇന്ന് നമ്മള് ചെയ്യുന്നതാണ് ശരി; 'കുരുതി' ടീസർ - കുരുതി മനു വാര്യർ സിനിമ വാർത്ത

പൃഥ്വിരാജ്, റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, സാഗര്‍ സൂര്യ എന്നിവർ പ്രധാന താരങ്ങളാകുന്ന കുരുതിയുടെ ടീസർ പുറത്തിറങ്ങി.

പൃഥ്വിരാജ് ഞാനാണ് ശരി കുരുതി വാർത്ത  കുരുതി ടീസർ വാർത്ത  kuruthi teaser released news  kuruthi manu warrier film news  prithviraj shine tom chacko teaser news  kuruthi malayalam cinema news  കുരുതി മനു വാര്യർ സിനിമ വാർത്ത  കുരുതി ടീസർ മുരളി ഗോപി വാർത്ത
കുരുതി ടീസർ പുറത്തുവിട്ടു

By

Published : Apr 3, 2021, 10:49 PM IST

"വെറുപ്പ് ഒരു തരി മതി, അതൊരു തീയായിട്ടങ്ങട് ആളി കത്തും...." മാമുക്കോയയുടെ വിവരണത്തോടെയാണ് ടീസർ തുടങ്ങുന്നത്. പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു ത്രില്ലർ ചിത്രമായിരിക്കും കുരുതി എന്നാണ് ടീസർ നൽകുന്ന സൂചന. "കൊല്ലും എന്ന വാക്ക്...കാക്കും എന്ന പ്രതിജ്ഞ," എന്ന ടാഗ് ലൈനിലൊരുങ്ങുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ കേന്ദ്ര കഥാപാത്രമാകുന്നു. മാമുക്കോയയുടെ വിവരണത്തിന് ശേഷം പൃഥ്വിരാജും ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളായ റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന്‍ ആചാരി, നവാസ് വള്ളിക്കുന്ന്, സാഗര്‍ സൂര്യ, നെസ്‌ലൻ എന്നിവരുടെ കഥാപാത്രങ്ങളെയും പരിചയപ്പെടുത്തിയാണ് ടീസർ അവതരിപ്പിച്ചിരിക്കുന്നത്. മികച്ച പശ്ചാത്തല സംഗീതവും ടീസറിന്‍റെ മറ്റൊരു പ്രത്യേകതയാണ്.

മനു വാര്യർ എന്ന നവാഗത സംവിധായകനാണ് കുരുതി ഒരുക്കുന്നത്. അഭിനന്ദൻ രാമാനുജമാണ് ചിത്രത്തിന്‍റെ ഛായാഗ്രഹകൻ. അഖിലേഷ് മോഹൻ എഡിറ്റിങ് നിർവഹിക്കുന്നു. അനിഷ് പള്ളിയാല്‍ തിരക്കഥ എഴുതുന്ന ചിത്രത്തിന്‍റെ പശ്ചാത്തല സംഗീതം ഒരുക്കുന്നത് ജേക്സ്‌ ബിജോയ്‌ ആണ്. സിനിമയിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതും ജേക്സ്‌ ബിജോയ്‌ തന്നെയാണ്. റഫീഖ്‌ അഹമ്മദിന്‍റേതാണ് വരികൾ. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുപ്രിയ മേനോൻ ചിത്രം നിർമിക്കുന്നു.

ABOUT THE AUTHOR

...view details