കേരളം

kerala

ജെന്നിഫറിന് ജോഷുവയുടെ പിറന്നാൾ ആശംസ

By

Published : Dec 20, 2020, 2:05 PM IST

നസ്രിയയുടെ 26-ാം ജന്മദിനത്തിൽ പൃഥ്വിരാജ് പങ്കുവെച്ച ട്വീറ്റും ചിത്രവും വൈറലാവുകയാണ്.

ജെന്നിഫറിന് ജോഷുവയുടെ പിറന്നാൾ ആശംസ വാർത്ത  അഞ്ജലി മേനോൻ ചിത്രം കൂടെ വാർത്ത  പൃഥ്വിയും നസ്രിയയും വാർത്ത  prithviraj wishes nazriya nazim news  jennifer news  joshua news
പൃഥ്വിയും നസ്രിയയും

കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ അഞ്ജലി മേനോൻ ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിച്ച ജോഷുവയുടെ സഹോദരിയായാണ് നസ്രിയ നസീം അഭിനയിച്ചത്. തിരശ്ശീലയിലെ ആ സഹോദരി ബന്ധം സിനിമക്ക് പുറത്തും പൃഥ്വിയും നസ്രിയയും കാത്തുസൂക്ഷിക്കുന്നുണ്ട്. ഇന്ന്, നസ്രിയയുടെ 26-ാം ജന്മദിനത്തിൽ തന്‍റെ പ്രിയപ്പെട്ട സഹോദരിക്ക് യൂത്ത് ഐക്കൺ പിറന്നാൾ ആശംസയേകി പോസ്റ്റ് പങ്കുവെച്ചതോടെ നിമിഷങ്ങൾക്കുള്ളിൽ ചിത്രം വൈറലാവുകയാണ്.

"അനിയത്തിക്കുട്ടിക്ക് പിറന്നാൾ ആശംസകൾ," എന്ന് കുറിച്ചുകൊണ്ടാണ് നടൻ ആശംസയറിയിച്ചത്. പൃഥ്വിരാജ് മാത്രമല്ല, നടന്‍റെ ഭാര്യ സുപ്രിയക്കും സഹോദരി തന്നെയാണ് നസ്രിയ. മൂന്ന് പേരും ഒരുമിച്ച് ചേർന്ന് നിൽക്കുന്ന ചിത്രമാണ് പൃഥ്വി പങ്കുവെച്ചതും.

സഹോദരിയെ പോലെ അടുപ്പം തോന്നിയ നടിയാണ് നസ്രിയയെന്ന് മുമ്പൊരിക്കൽ പൃഥ്വിരാജ് വ്യക്തമാക്കിയിട്ടുള്ളതാണ്. കുടുംബത്തിലെ ഏറ്റവും ഇളയവനായതിനാൽ തനിക്ക് താഴെയൊരു സഹോദരി വേണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും അത് പൂർത്തിയായത് നസ്രിയയെ പരിചയപ്പെട്ടതിന് ശേഷമാണെന്നുമാണ് അന്ന് പൃഥ്വിരാജ് പരാമർശിച്ചത്.

ABOUT THE AUTHOR

...view details