കേരളം

kerala

ETV Bharat / sitara

കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ! പൃഥ്വിരാജിന്‍റെ 'കുരുതി' - A vow to kill film news

മുരളി ഗോപി, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, മണിക്ഠന്‍ ആചാരി എന്നിവരാണ് പൃഥ്വിരാജ് നായകനാകുന്ന പുതിയ സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ

കൊല്ലും എന്ന വാക്ക് പൃഥ്വിരാജ് സിനിമ വാർത്ത  കാക്കും എന്ന പ്രതിജ്ഞ പൃഥ്വിരാജ് സിനിമ വാർത്ത  പൃഥ്വിരാജിന്‍റെ കുരുതി സിനിമ വാർത്ത  പൃഥ്വിരാജിന്‍റെ പുതിയ സിനിമ വാർത്ത  നവാഗതനായ മനു വാരിയർ സംവിധായകൻ വാർത്ത  സുപ്രിയ മേനോൻ നിർമാണം വാർത്ത  kuruthi title poster out news  prithviraj sukumaran news  supriya menon news  manu warrier pritvi film news  A vow to kill film news  an oath to protect pritvi poster out news
പൃഥ്വിരാജിന്‍റെ പുതിയ സിനിമ

By

Published : Nov 29, 2020, 7:17 PM IST

"കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ!," പൃഥ്വിരാജിന്‍റെ പുതിയ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപിച്ചു. നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്യുന്ന മലയാള ചിത്രത്തിന്‍റെ പേര് 'കുരുതി' എന്നാണ്. കുരുതിയുടെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്‌തുകൊണ്ട് നടൻ പൃഥ്വിരാജ് തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ച് അറിയിച്ചത്.

സുപ്രിയ മേനോൻ നിർമിക്കുന്ന ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത് ജെക്‌സ് ബിജോയ്‌ ആണ്. മുരളി ഗോപി, ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു, നവാസ് വള്ളിക്കുന്ന്, ശ്രിന്ദ, മാമുക്കോയ, മണിക്ഠന്‍ ആചാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റർ അഖിലേഷ് മോഹനാണ്. അടുത്ത മാസം ഒമ്പതിന് കുരുതിയുടെ ചിത്രീകരണം ആരംഭിക്കുമെന്ന് പൃഥ്വിരാജ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.

ABOUT THE AUTHOR

...view details