കന്നട യുവ താരം രക്ഷിത് ഷെട്ടി നായകനാകുന്ന ഏറ്റവും പുതിയ സിനിമ 777 ചാര്‍ലിയുടെ മലയാളം പതിപ്പ് കേരളത്തില്‍ വിതരണത്തിന് എത്തിക്കുന്നത് നടന്‍ പൃഥ്വിരാജിന്‍റെ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സായിരിക്കും. പൃഥ്വിരാജും താരത്തിന്‍റെ ഭാര്യ സുപ്രിയ മേനോനുമാണ് ഇക്കാര്യം സോഷ്യല്‍മീഡിയ വഴി അറിയിച്ചത്. സിനിമയുടെ ചില ഭാഗങ്ങള്‍ താന്‍ കണ്ടുവെന്നും, സിനിമയെ അവതരിപ്പിച്ചിരിക്കുന്ന രീതി തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നും വിതരണം ഏറ്റെടുത്തുവെന്ന് അറിയിച്ചുള്ള സോഷ്യല്‍മീഡിയ കുറിപ്പില്‍ പൃഥ്വിരാജ് കുറിച്ചു. വിനീത് ശ്രീനിവാസനും 777ചാര്‍ലിയില്‍ മലയാളം പാട്ട് പാടുന്നുമുണ്ട്.
777 ചാര്‍ലി കേരളത്തില്‍ റിലീസിന് എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് - Prithviraj Sukumaran 777 Charlie
കന്നട നടനായ രക്ഷിത് ഷെട്ടിയാണ് ചിത്രത്തില്‍ നായകന്‍. മലയാളിയായ കിരണ്‍ രാജാണ് സംവിധാനം ചെയ്‌തിരിക്കുന്നത്
മലയാളം, കന്നട, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന സിനിമ മലയാളിയായ കിരണ്‍ രാജാണ് സംവിധാനം ചെയ്‌തിരിക്കുന്നത്. ഏകാന്തത അനുഭവിക്കുന്ന നായകന്‍റെ ജീവിതത്തിലേക്ക് വികൃതിയായ ഒരു നായ കടന്നുവരുന്നതും ഇവര്‍ തമ്മിലുള്ള ആത്മബന്ധവുമാണ് ചിത്രത്തിന്‍റെ പ്രമേയം. സംഗീത ശൃംഗേരിയാണ് സിനിമയില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പരംവഹ് സ്റ്റുഡിയോയുടെ ബാനറില്‍ ജി.എസ് ഗുപ്ത, രക്ഷിത് ഷെട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. നോബിന്‍ പോളാണ് സംഗീത സംവിധാനം. അരവിന്ദ്.എസ്.കശ്യപാണ് ഛായാഗ്രഹണം. സിനിമയുടെ ടീസര്‍ ജൂണ്‍ ആറിന് റിലീസ് ചെയ്യും.
Also read: രക്ഷിത് ഷെട്ടി ചിത്രത്തില്‍ പാട്ടുമായി വിനീത് ശ്രീനിവാസന്‍