ക്വാറന്‍റൈനിൽ കഴിയുന്ന പൃഥ്വിരാജിന്‍റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവെന്ന് കണ്ടെത്തി. ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് ശേഷം ജോർദാനിൽ നിന്നും മെയ് 22നാണ് പൃഥ്വിരാജ് മടങ്ങിയെത്തിയത്. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ച രണ്ടാഴ്ചത്തെ നിര്‍ബന്ധിത ക്വാറന്‍റൈനിലാണ് പൃഥിരാജും സിനിമയുടെ അണിയറപ്രവർത്തകരും. ഏഴു ദിവസം കൊച്ചിയിൽ പെയ്‌ഡ് ക്വാറന്‍റൈന്‍ സെന്‍ററിൽ കഴിഞ്ഞതിന് ശേഷം കഴിഞ്ഞ ആഴ്‌ച താരം ഹോം ക്വാറന്‍റൈനിലേക്ക് മാറിയിരുന്നു. ഇതിനിടെ പരിശോധിച്ച കൊവിഡ് ഫലമാണ് നെഗറ്റീവെന്ന് സ്ഥിരീകരിച്ചത്. "കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണ്. എങ്കിലും വീട്ടിലേക്ക് തിരിക്കുന്നതിന് മുമ്പ് ക്വാറന്‍റൈൻ പൂർത്തിയാക്കും," എന്ന് കുറിച്ചുകൊണ്ട് നെഗറ്റീവെന്ന് തെളിയിക്കുന്ന റിപ്പോർട്ടും പൃഥ്വി ഫേസ്‌ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.
പൃഥ്വിരാജിന്‍റെ കൊവിഡ് ഫലം നെഗറ്റീവ് - aadujeevitham film
കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ക്വാറന്‍റൈൻ പൂർത്തിയാക്കുമെന്നും താരം ഫേസ്‌ബുക്കിലൂടെ അറിയിച്ചു
പൃഥ്വിരാജിന്‍റെ കൊവിഡ് ഫലം നെഗറ്റീവ്
ഓള്‍ഡ് ഹാര്‍ബര്‍ ഹോട്ടലിലെ നിരീക്ഷണവാസത്തിന് ശേഷം, ഏഴുദിവസം ഹോം ക്വാറന്‍റൈനിലേക്ക് പോവുകയാണെന്നും വൈറസിനെതിരെയുള്ള എല്ലാ നിർദേശങ്ങളും കർശനമായി പാലിക്കുമെന്നും പൃഥിരാജ് നേരത്തെ ഒരു പോസ്റ്റിലൂടെ അറിയിച്ചിരുന്നു.