പ്രണവ് മോഹന്‍ലാലിനെയും കല്യാണി പ്രിയദര്‍ശനെയും കേന്ദ്രകഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം. ചിത്രത്തില്‍ പ്രണവിനായി പാടുന്നത് നടന്‍ പൃഥ്വിരാജാണ്. പാട്ട് റെക്കോര്‍ഡിങ് സമയത്തെ ചിത്രങ്ങള്‍ ഹൃദയത്തിന്‍റെ സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. റിയാലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയുടെ സംഗീത സംവിധായകന്‍.
പ്രണവിന് വേണ്ടി പാടുന്ന പൃഥ്വി; ചിത്രങ്ങള്‍ പങ്കുവച്ച് വിനീത് ശ്രീനിവാസന്‍ - vineeth
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൃദയത്തിലാണ് പൃഥ്വിരാജ് പാടുന്നത്
![പ്രണവിന് വേണ്ടി പാടുന്ന പൃഥ്വി; ചിത്രങ്ങള്‍ പങ്കുവച്ച് വിനീത് ശ്രീനിവാസന്‍ vineeth sreenivasan prithviraj sukumaran singing song for vineeth sreenivasan new movie hridayam പ്രണവിന് വേണ്ടി പാടുന്ന പൃഥ്വി; ചിത്രങ്ങള്‍ പങ്കുവെച്ച് വിനീത് ശ്രീനിവാസന്‍ വിനീത് ശ്രീനിവാസന്‍ പ്രണവ് മോഹന്‍ലാല്‍ കല്യാണി പ്രിയദര്‍ശന്‍ പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം prithviraj sukumaran vineeth vineeth sreenivasan new movie hridayam](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5969292-85-5969292-1580908561118.jpg)
പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ജോലികളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ് ഒരുക്കിയിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്‍റെ സിഹം എന്ന സിനിമയില്‍ പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. വിശാഖ് സുബ്രഹ്മണ്യം നിര്‍മിക്കുന്ന ഹൃദയത്തിന്‍റെ സഹനിര്‍മാതാവ് നോബിള്‍ ബാബു തോമസാണ്. 2020 ഓണത്തിന് സിനിമ തിയേറ്ററുകളിലെത്തും. വിനീതിന്‍റെ തിരക്കഥയില്‍ പ്രണവ് നായകനാകുമ്പോള്‍ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.