കേരളം

kerala

ETV Bharat / sitara

രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുകയാണ്; പൃഥിരാജ് - ബ്ലെസി

ആടുജീവിതത്തിലെ നജീബിന് വേണ്ടിയും തനിക്ക് വേണ്ടി കുറച്ച് സമയം കണ്ടെത്തുന്നതിനും രാജ്യത്തിന് പുറത്ത്

Prithviraj Sukumaran  aadujeevitham film  najeeb  pritvi  small break from film  പൃഥിരാജ്  പൃഥിരാജ് സുകുമാരൻ  ആടുജീവിതം  നജീബ്  ബ്ലെസി  blessy
പൃഥിരാജ്

By

Published : Mar 1, 2020, 10:30 AM IST

അയ്യപ്പനും കോശിയും ചിത്രത്തിന് ശേഷം പൂർണമായും സിനിമയിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് നടൻ പൃഥിരാജ്. ബ്ലെസി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആടുജീവിതത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പിന് വേണ്ടിയായിരുന്നു ഇത്. ഇടയ്‌ക്ക് കുടുംബത്തിനൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുമുണ്ട് താരം. എന്നാൽ, ഇനി ആടുജീവിതത്തിനും നജീബിനും വേണ്ടി പൂർണമായും സ്വയം നൽകാൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു. അടുത്ത രണ്ടാഴ്‌ചത്തേക്ക് ഞാൻ രാജ്യത്തിന് പുറത്ത് പോകുകയാണെന്നും അത് തന്‍റെ പരിവർത്തനങ്ങൾ സ്‌ക്രീനിൽ എത്തുമ്പോൾ മാത്രം കാണാൻ വേണ്ടിയാണെന്നും പൃഥിരാജ് പറയുന്നു. രാജ്യം വിടാനുള്ള മറ്റൊരു കാരണം തനിക്ക് വേണ്ടി കുറച്ച്‌ സമയം എടുക്കേണ്ടത് കൊണ്ടാണെന്നും താരം തുറന്നു പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയാണ് പൃഥി ഈ കാര്യം വെളിപ്പെടുത്തിയത്.

"കഴിഞ്ഞ കുറച്ച്‌ മാസങ്ങള്‍ അല്‍പ്പം പ്രയാസമേറിയതായിരുന്നു. ആടുജീവിതത്തിനായി തയ്യാറാകുമ്പോൾ ഞാന്‍ സ്വയം ഒരു ലക്ഷ്യം വച്ചിട്ടില്ലായിരുന്നു. എനിക്ക് കഴിയുന്നിടത്തോളം ചിലത് ഒഴിവാക്കുക എന്നതായിരുന്നു ഉദ്ദേശം. ഒരുപക്ഷെ എനിക്ക് ഒരു ലക്ഷ്യം അന്നേ ഉണ്ടായിരുന്നെങ്കില്‍, ഞാന്‍ ഇപ്പോള്‍ അതിനെ മറികടന്നിരിക്കാം. അടുത്ത രണ്ടാഴ്ച ഞാന്‍ എന്നെത്തന്നെ സ്വയം ഉന്തിവിടുകയാണ്. ഞാന്‍ ഈ രണ്ട് കാരണങ്ങളാല്‍ രാജ്യം വിടുന്നു.

ഒന്ന്, ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് മുമ്പ് ഞാന്‍ എനിക്ക് വേണ്ടി തന്നെ കുറച്ച്‌ സമയം എടുക്കേണ്ടത് അനിവാര്യമാണെന്ന് തോന്നി. രണ്ട്, എന്‍റെ പരിവര്‍ത്തനത്തിന്‍റെ അവസാന ഘട്ടം, സിനിമ സ്‌ക്രീനുകളില്‍ എത്തുമ്പോൾ മാത്രം കാണേണ്ട ഒന്നാണെന്ന് കരുതുന്നു. അതെ, ഞാന്‍ ബ്ലെസി ചേട്ടന് വാഗ്ദാനം ചെയ്തതു പോലെ, അതിലുപരി ഞാന്‍ സ്വയം നിർണയം എടുത്ത പോലെ. ഞാന്‍ എന്നെ പൂർണമായും നല്‍കുന്നു. അടുത്ത 15 ദിവസങ്ങളിലും പിന്നീടുള്ള മുഴുവന്‍ ഷൂട്ടിങ്ങ് ഷെഡ്യൂളിലും ഞാന്‍ നിരന്തരം എന്‍റെ പരിമിതികൾ കണ്ടെത്താൻ സ്വയം ശ്രമിക്കും. ശാരീരികമായും മാനസികമായും വൈകാരികമായും. ഓരോ ദിവസവും ഓരോ നിമിഷവും നജീബിന്‍റെ ജീവിതത്തിലൂടെ നോക്കുമ്പോള്‍ എന്‍റെ എല്ലാ ശ്രമങ്ങളും നിസാരവും അനുചിതവുമാണെന്ന സത്യം ഞാന്‍ എന്നെത്തന്നെ പഠിപ്പിക്കും. ഈ ഘട്ടത്തില്‍, എന്‍റെ ഉള്ളില്‍ സ്ഥാനം പിടിച്ച വിശപ്പ്, ക്ഷീണം, ഇച്ഛാശക്തി ഇവയെല്ലാം ഒരുമിച്ച്‌, ഓരോ ദിവസവും, പല തരത്തില്‍ വിചിത്രമായ ഒരു ആത്മീയ പ്രഭാവലയം സൃഷ്ടിക്കുന്നു. അതാണ് നജീബിന്‍റെ യാത്രയെന്നാണ് ഞാന്‍ കരുതുന്നത്. മരുഭൂമി അവന്‍റെ നേരെ പായിച്ച എല്ലാ വെല്ലുവിളികളും അവന്‍റെ തകർക്കാൻ പറ്റാത്ത വിശ്വാസത്തിനും അയാളുടെ ലക്ഷ്യത്തിനും പ്രപഞ്ചത്തിലുള്ള വിശ്വാസത്തിനും മുന്നില്‍ തകര്‍ന്നു പോയി. അപ്പോൾ ജീവിതവും സിനിമയും കഥാപാത്രവും നിങ്ങളും പരസ്പരം അലിഞ്ഞു ചേരുന്നു. ആടുജീവിതം," പൃഥിരാജ് വ്യക്തമാക്കി.

ABOUT THE AUTHOR

...view details