ഏറെ നിരൂപക പ്രശംസ നേടിയ ബോളിവുഡ് സിനിമ അന്ധാധുന്നിന്‍റെ മലയാളം റീമേക്ക് ഭ്രമത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. സിനിമയിലെ ഒരു രംഗത്തിന്‍റെ ഫോട്ടോ പങ്കുവെച്ചുകൊണ്ട് നായകന്‍ പൃഥ്വിരാജാണ് ചിത്രീകരണം പൂര്‍ത്തിയായ വിവരം അറിയിച്ചത്. പഴക്കമുള്ള വീടിനുള്ളിലെ ഇരുണ്ട മുറിയില്‍ പിയാനോ വായിക്കുന്ന പൃഥ്വിരാജാണ് ഫോട്ടോയിലുള്ളത്. ഛായാഗ്രഹകന്‍ രവി.കെ.ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ഭ്രമം. എ.പി ഇന്‍റര്‍നാഷണല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന് പുറമെ ഉണ്ണി മുകുന്ദനും മംമ്ത മോഹന്‍ദാസും റാഷി ഖന്നയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശരത് ബാലന്‍റേതാണ് തിരക്കഥ. എഡിറ്റിങ് ശ്രീകര്‍ പ്രസാദ്. സംഗീതം ജേക്‌സ് ബിജോയ്. സുരഭി ലക്ഷ്മി, അനന്യ, ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന തുടങ്ങിയവരും ഭ്രമത്തില്‍ അഭിനയിച്ചിട്ടുണ്ട്.
'ഭ്രമ'ത്തിന് പാക്കപ്പ് - Brahmam Pack up
എ.പി ഇന്‍റര്‍നാഷണല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന് പുറമെ ഉണ്ണി മുകുന്ദനും മംമ്ത മോഹന്‍ദാസും റാഷി ഖന്നയും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശരത് ബാലന്‍റേതാണ് തിരക്കഥ

'ഭ്രമ'ത്തിന് പാക്കപ്പ്
റാം രാഘവന്‍റെ സംവിധാനത്തില്‍ 2018ല്‍ പ്രദര്‍ശനത്തിനെത്തിയ ബ്ലാക്ക് കോമഡി ത്രില്ലര്‍ ചിത്രമായിരുന്നു അന്ധാധുന്‍. സിനിമയിലെ അഭിനയത്തിലൂടെ ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ആയുഷ്‌മാന്‍ ഖുറാനയ്‌ക്ക് ലഭിച്ചിരുന്നു. നേരത്തെ സിനിമക്കായി പിയാനോ പഠിച്ച് തുടങ്ങിയതിന്‍റെ ഫോട്ടോയും പൃഥ്വി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. അന്ധാധുന്നില്‍ ആയുഷ്‌മാന്‍ ഖുറാന അവതരിപ്പിച്ച കഥാപാത്രം ഒരു പിയാനിസ്റ്റിന്‍റേതായിരുന്നു.