പൃഥ്വിരാജ്- നയൻതാര ചിത്രം 'ഗോൾഡ്' തുടങ്ങി. നേരം, പ്രേമം എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും തമിഴിലും പ്രശസ്‌തനായ യുവസംവിധായകൻ അൽഫോൺസ് പുത്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ചിത്രീകരണം ആലുവയിൽ ആരംഭിച്ചു. എന്നാൽ, സിനിമയുടെ ഷൂട്ടിങ്ങിലേക്ക് പൃഥ്വിരാജ് എത്തിയിട്ടില്ല. സെപ്‌തംബർ നാലാം വാരം മുതലായിരിക്കും താരം സിനിമയുടെ ഭാഗമാകുന്നത്.
അൽഫോൺസ് പുത്രന്‍റെ തിരക്കഥ ഇഷ്‌ടപ്പെട്ട് ഷൂട്ടിങ് സമയം നിശ്ചയിക്കാൻ പൃഥ്വിരാജ് സംവിധായകനോട് പറയുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതേ തുടർന്ന് സിനിമയുടെ പ്രഖ്യാപനത്തിന് ദിവസങ്ങൾക്കുള്ളിൽ തന്നെ നിർമാണവും ആരംഭിച്ചു.