"ഫാളിങ്," തന്‍റെ സഹോദരപുത്രി വരികൾ എഴുതി കമ്പോസ് ചെയ്‌ത ഗാനം. ഗിത്താറിൽ വിരലുകൾ ചലിപ്പിച്ച് കൊണ്ട് സ്വയം മറന്ന് പാടുന്ന പ്രാർഥന ഇന്ദ്രജിത്തിന്‍റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നടൻ പൃഥിരാജ്. ഒപ്പം, പ്രാർഥനയിൽ അഭിമാനം തോന്നിയ നിമിഷത്തെ കുറിച്ചും ഇൻസ്റ്റഗ്രാമിൽ പൃഥിരാജ് എഴുതി.
"ഫാളിങ്" പാടുന്ന പ്രാർഥന; വീഡിയോ പകർത്തി പൃഥിരാജ് - പ്രാർഥന പാടുന്ന വീഡിയോ
ഇന്ദ്രജിത്തിന്‍റെയും പൂര്‍ണിമയുടെയും മകളായ പ്രാർഥന പാടുന്ന വീഡിയോ പൃഥിരാജാണ് ഷൂട്ട് ചെയ്‌ത് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്
"ഒരു പച്ച തുണിയില്‍ പൊതിഞ്ഞ് നിന്നെ എന്‍റെ കെെകളിലേക്ക് തരുമ്പോള്‍ രണ്ടര കിലോ മാത്രമേ ഉണ്ടായിരുന്നുള്ളൂ! ഇപ്പോൾ നീ നിന്‍റെ ആദ്യ ഒറിജിനല്‍ പാടുന്നതും ഞാന്‍ ഷൂട്ട് ചെയ്യുന്നു!" ഇന്ദ്രജിത്തിന്‍റെയും പൂര്‍ണിമയുടെയും മകളായ പ്രാർഥന പാടുന്ന വീഡിയോ പകർത്തിയത് ഇളയച്ഛൻ പൃഥിരാജാണ്. ഇതിനോടകം തന്നെ സിനിമയിൽ ഗായികയായും അഭിനേതാവായും തിളങ്ങിയ പ്രാർഥനയാണ് "ഫാളിങ്" എഴുതി കമ്പോസ് ചെയ്‌തിരിക്കുന്നത്. പ്രാർഥനയുടെ വളർച്ചയിൽ അഭിമാനം തോന്നിയ നിമിഷം താരം പങ്കുവെച്ചപ്പോൾ കൊച്ചുമിടുക്കിക്ക് ആശംസകളുമായി നിരവധി പേരാണ് പോസ്റ്റിന് കമന്‍റ് ചെയ്‌തത്.