Bro Daddy trailer: ലൂസിഫറിന് ശേഷം മോഹന്‍ലാല്‍ - പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രോ ഡാഡിക്കായുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. കോമഡിക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിലെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.
നര്‍മത്തിന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. മോഹന്‍ലാല്‍, പൃഥ്വിരാജ്, മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ് തുടങ്ങിയവരാണ് 2.47 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലറിലെ ഹൈലൈറ്റ്. മോഹന്‍ലാലും പൃഥ്വിരാജും ഒന്നിക്കുന്ന രംഗങ്ങള്‍ തന്നെയാണ് ബ്രോ ഡാഡിയുടെ പ്രധാന ആകര്‍ഷണവും.
ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുക. മോഹന്‍ലാലിന്‍റെ മകനായി പൃഥ്വിരാജും വേഷമിടുന്നു. ഈശോ ജോണ്‍ കാറ്റാടി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. പൃഥ്വിയുടെ നായികയായി കല്യാണി പ്രിയദര്‍ശനും വേഷമിടുന്നു. അന്ന എന്ന കഥാപാത്രത്തെ കല്യാണിയും അന്നമ്മ എന്ന കഥാപാത്രത്തെ മീനയുമാണ് വേഷമിടുന്നത്. മോഹന്‍ലാലിന്‍റെ കഥാപാത്രത്തിന്‍റെ ഭാര്യയുടെ വേഷമാണ് ചിത്രത്തില്‍ മീനയ്‌ക്ക്.