കേരളം

kerala

ETV Bharat / sitara

പൊട്ടിക്കരഞ്ഞ്‌ മല്ലിക സുകുമാരന്‍.. ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമെന്ന്‌ പൃഥ്വി - Prithviraj Indrajith remembering KPAC Lalitha

Mallika Sukumaran crying video: സഹപ്രവര്‍ത്തകയുടെ ഭൗതിക ശരീരം കണ്ട്‌ പൊട്ടിക്കരഞ്ഞ്‌ മല്ലിക സുകുമാരന്‍. ഒന്നിച്ചഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമെന്നാണെന്ന്‌ പൃഥ്വിരാജ്‌ പറയുന്നത്‌. പ്രിയ നടിയെ മിസ്‌ ചെയ്യുമെന്ന്‌ ഇന്ദ്രജിത്തും പറയുന്നു.

Prithviraj Mallika Sukumaran pay tribute to KPAC Lalitha  പൊട്ടിക്കരഞ്ഞ്‌ മല്ലിക സുകുമാരന്‍  ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമെന്ന്‌ പൃഥ്വി  Mallika Sukumaran crying video:  Prithviraj Indrajith remembering KPAC Lalitha  KPAC Lalitha cremation
പൊട്ടിക്കരഞ്ഞ്‌ മല്ലിക സുകുമാരന്‍.. ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമെന്ന്‌ പൃഥ്വി

By

Published : Feb 23, 2022, 1:54 PM IST

Mallika Sukumaran crying video: സഹപ്രവര്‍ത്തകയുടെ ഭൗതിക ശരീരം കണ്ട്‌ പൊട്ടിക്കരഞ്ഞ്‌ മല്ലിക സുകുമാരന്‍. പൃഥ്വിരാജിനൊപ്പം കെപിഎസി ലളിതക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയപ്പോഴാണ് മല്ലിക സുകുമാരന്‍ പൊട്ടിക്കരഞ്ഞത്‌. തൃപ്പൂണിത്തുറ ലായം റോഡിലെ കൂത്തമ്പലത്തില്‍ എത്തിയാണ് ഇരുവരും പ്രിയ നടിക്ക്‌ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്‌.

പൊട്ടിക്കരഞ്ഞ്‌ മല്ലിക സുകുമാരന്‍

കെപിഎസി ലളിതയുടെ വിയോഗത്തില്‍ നിരവധി താരങ്ങളാണ് പ്രതികരിച്ചിരിക്കുന്നത്‌. മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെ നിരവധി താരങ്ങളാണ് നടിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തിയത്‌. നടന്‍ പൃഥ്വിരാജും ഇന്ദ്രജിത്തും കെപിഎസി ലളിതയുടെ വിയോഗ വാര്‍ത്തയില്‍ പ്രതികരിച്ചിരിക്കുകയാണ്.

കെപിഎസി ലളിതക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത്‌ ഭാഗ്യമാണെന്നാണ്‌ പൃഥ്വിരാജ്‌ പറയുന്നത്‌. ലളിത ആന്‍റിയെ എന്നന്നേയ്‌ക്കുമായി മിസ്‌ ചെയ്യുമെന്ന്‌ ഇന്ദ്രജിത്തും കുറിച്ചു. ഫേസ്‌ബുക്കിലൂടെയായിരുന്നു ഇരുവരുടെയും പ്രതികരണം.

Prithviraj Indrajith remembering KPAC Lalitha: അന്ത്യവിശ്രമം കൊള്ളൂ ലളിതാ ആന്‍റി! വെള്ളിത്തിരയില്‍ ഒന്നിച്ചഭിനയിക്കാന്‍ കഴിഞ്ഞത്‌ ഒരു ഭാഗ്യമായിരുന്നു. എനിക്ക് അറിയാവുന്ന ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ. -ഇപ്രകാരമാണ് പൃഥ്വിരാജ്‌ കുറിച്ചത്‌. സ്ക്രീനിലെ നിങ്ങളുടെ അനായാസതയും സ്വാഭാവികതയും, നിങ്ങളുടെ ഊഷ്‌മളമായ പുഞ്ചിരിയും, സംഭാഷണങ്ങളും കഥകളും! ലളിതാ ആന്‍റിയെ നിങ്ങൾ എന്നെന്നേക്കുമായി മിസ് ചെയ്യും.- ഇപ്രകാരമാണ് ഇന്ദ്രജിത്ത്‌ കുറിച്ചത്‌.

KPAC Lalitha cremation: ഇന്ന്‌ വൈകിട്ട്‌ അഞ്ച്‌ മണിക്ക്‌ വടക്കാഞ്ചേരിയിലെ വീട്ടുവളപ്പില്‍ ഔദ്യോഗിക ബഹുമതികളോടെ കെപിഎസി ലളിതയുടെ സംസ്‌കാരം നടക്കും. വടക്കാഞ്ചേരി എങ്കക്കാട്ടെ 'ഓര്‍മ' വീട്ടുവളപ്പിലാണ് സംസ്‌കാരം. രണ്ട്‌ മണിയോടെ സംഗീത നാടക അക്കാദമി ഹാളിലെത്തിച്ച ശേഷമാണ് വടക്കാഞ്ചേരിയിലേക്ക്‌ കൊണ്ടുപോവുക.

Also Read:'എനിക്ക്‌ സഹിക്കാന്‍ പറ്റുന്നില്ല..എന്‍റെ ലളിതാന്‍റീ'; ഹൃദയനൊമ്പര കുറിപ്പുമായി നവ്യ നായര്‍

ABOUT THE AUTHOR

...view details