'കൊല്ലും എന്ന വാക്ക്... കാക്കും എന്ന പ്രതിജ്ഞ!,' പൃഥ്വിരാജിനൊപ്പം മലയാളത്തിലെ പ്രഗത്ഭ താരനിര ഒന്നിക്കുന്ന കുരുതിയുടെ റിലീസ് പ്രഖ്യാപിച്ചു. പൃഥ്വിയുടെ കോൾഡ് കേസ് പോലെ കുരുതി എന്ന ത്രില്ലർ ചിത്രവും ഒടിടി റിലീസായാണ് പ്രദർശനത്തിന് എത്തുന്നത്.
ഓഗസ്റ്റ് 11ന് ആമസോൺ പ്രൈം വീഡിയോയിലൂടെ മലയാളചിത്രം പ്രേക്ഷകരിലേക്കെത്തും.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിർമിച്ച് മനുവാര്യർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജ്, റോഷന്‍ മാത്യു, മുരളി ഗോപി, ഷൈന്‍ ടോം ചാക്കോ, മണികണ്ഠന്‍ ആര്‍ ആചാരി, നവാസ് വള്ളിക്കുന്ന്, നസ്‍ലെന്‍, ശ്രിന്ദ, സാഗര്‍ സൂര്യ, മാമുക്കോയ എന്നിവരാണ് പ്രധാന താരങ്ങളാകുന്നത്.
More Read: കോൾഡ് കേസിന് ശേഷം ഒടിടിയിലേക്ക് മറ്റൊരു പൃഥ്വി ചിത്രം കൂടി
കൊവിഡ് ഒന്നാം തരംഗത്തിന് ശേഷം നിർമാണം തുടങ്ങി അതിവേഗം പൂർത്തിയാക്കിയ ചിത്രമാണിത്. അനീഷ് പള്ള്യാല്‍ ആണ് സിനിമയുടെ രചന നിർവഹിച്ചിരിക്കുന്നത്. അഭിനന്ദൻ രാമാനുജം ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്‍റെ എഡിറ്റർ അഖിലേഷ് മോഹനാണ്.