കൊവിഡ് കാലത്ത് ദിവസവേതനത്തിന് സിനിമാ മേഖലയില്‍ ജോലി ചെയ്‌തിരുന്ന നിരവധി പേര്‍ക്കാണ് വരുമാനം മുടങ്ങിയത്. സൂപ്പര്‍ താരങ്ങളടക്കമുള്ളവര്‍ പണമായും ഭക്ഷ്യധാന്യങ്ങളായും സഹായം ഇത്തരക്കാരിലേക്ക് എത്തിച്ച് വരികയാണ്.
ഇപ്പോള്‍ ഫെഫ്‌ക മുഖേന സഹപ്രവര്‍ത്തകര്‍ക്ക് കൈത്താങ്ങാവുകയാണ് നടന്‍ പൃഥ്വിരാജ്. ചലച്ചിത്ര തൊഴിലാളി സംഘടനയായഫെഫ്‌കയുടെ കൊവിഡ് സ്വാന്തന പദ്ധതിയിലേക്ക് മൂന്ന് ലക്ഷം രൂപയാണ് പൃഥ്വിരാജ് സംഭാവന നൽകിയത്. ഫെഫ്‌ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ സാന്ത്വന പദ്ധതിയുമായി സഹകരിച്ചതിനുള്ള നന്ദി പൃഥ്വിരാജിനെ അറിയിച്ചു.
ഫെഫ്‌കയ്ക്ക് കീഴിലെ 19 യൂണിയനുകളിൽ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് വേണ്ടി ബൃഹത്തായ സഹായ പദ്ധതികൾ ഫെഫ്‌ക കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.