Prithviraj back out from Barroz : പ്രഖ്യാപനം മുതല്‍ തന്നെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ബറോസ്. മോഹന്‍ലാല്‍ സംവിധായകനായും അഭിനേതാവുമായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയോടുകൂടിയാണ് ബറോസ് പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുക. എന്നാല്‍ ബറോസ് വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്.
സിനിമയില്‍ നിന്നും പൃഥ്വിരാജ് പിന്‍മാറിയതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മറ്റ് ചിത്രങ്ങളിലെ ഡേറ്റ് പ്രശ്‌നങ്ങളെ തുടര്‍ന്നാണ് പിന്മാറ്റം എന്നാണ് സൂചന. അതേസമയം പൃഥ്വിരാജോ മോഹന്‍ലാലോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
Prithviraj Shaji Kailas movie Kaduva : പൃഥ്വിയുടെ ഏറ്റവും പുതിയ ചിത്രമായ 'കടുവ'യില്‍ അഭിനയിച്ച് വരികയാണ് താരമിപ്പോള്‍. ഷാജി കൈലാസിന്‍റെ 'കടുവ' പൂര്‍ത്തിയായ ശേഷം താരം ബ്ലെസ്സിയുടെ 'ആടുജീവിത'ത്തിന്‍റെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കുമെന്നാണ് സൂചന. 'ആടുജീവിത'ത്തിനായി ശാരീരിക മാറ്റങ്ങള്‍ വേണ്ടി വരുമെന്നും കൂടുതല്‍ സമയം അതിനായി മാറ്റിവയ്‌ക്കേണ്ടിവരുമെന്നുമുള്ള കാരണത്താലുമായി പൃഥ്വി 'ബറോസി'ല്‍ നിന്നും പിന്മാറാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള ഒരു പിരീഡ് ത്രിഡി ചിത്രമാണ് 'ബറോസ്'. വാസ്‌കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് 'ബറോസ്'. 400 വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന 'ബറോസ്' യഥാര്‍ഥ അവകാശിയെ കാത്തിരിക്കുന്നതും നിധി തേടി ഒരു കുട്ടി 'ബറോസി'ന്‍റെ മുന്നിലെത്തുന്നതുമാണ് പ്രമേയം.