ലൂസിഫറിലെ സയ്യിദ് മസൂദും ജതിൻ രാംദാസും പരിശീലനത്തിലാണ്. എമ്പുരാന് വേണ്ടിയാണോ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. "സയ്യിദ് മസൂദും ജതിൻ രാംദാസും ഒരുമിച്ച് ജിമ്മിൽ" എന്ന കാപ്‌ഷനോടെ പൃഥ്വിരാജ് പങ്കുവെച്ച ചിത്രം നിമിഷങ്ങൾക്കകം സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. ജിമ്മിൽ നിന്നുള്ള പൃഥ്വി- ടൊവിനോ ചിത്രത്തിനൊപ്പം താരം ടൊവിനോ തോമസിനെയും ടാഗ് ചെയ്‌തിട്ടുണ്ട്.
ജിമ്മിൽ ഒരുമിച്ച് സയ്യിദ് മസൂദും ജതിൻ രാംദാസും; എമ്പുരാൻ ലോഡിങ്? - prithviraj and tovino together in emburan news
പൃഥ്വിരാജും ടൊവിനോ തോമസും ജിമ്മിൽ വച്ചുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തിനുള്ള തയ്യാറെടുപ്പാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
2019ൽ പൃഥ്വിരാജ് സംവിധാനം ചെയ്‌ത് മോഹൻലാൽ നായകനായ ത്രില്ലർ ചിത്രം ലൂസിഫറിൽ സയ്യിദ് മസൂദായി പൃഥ്വി എത്തിയപ്പോൾ, മഞ്ജു വാര്യരുടെ പ്രിയദർശിനി രാംദാസിന്‍റെ സഹോദരൻ ജതിൻ രാംദാസ് എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിച്ചത്.
ലൂസിഫറിന്‍റെ രണ്ടാം ഭാഗം എമ്പുരാനെ കുറിച്ചുള്ള വിശേഷങ്ങൾ പൃഥ്വിരാജും ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് മുരളി ഗോപിയും ഇടക്കിടക്ക് പങ്കുവെക്കാറുണ്ട്. എമ്പുരാനിലും ഇതേ വേഷങ്ങളിൽ ഇരുവരും എത്തുമെന്ന സൂചനയാണ് പൃഥ്വിയുടെ ജിമ്മിൽ നിന്നുള്ള ചിത്രം സൂചിപ്പിക്കുന്നത്.