അന്തരിച്ച പ്രമുഖ നടൻ ചിരഞ്ജീവി സർജക്ക് ആദരാഞ്ജലി അർപ്പിച്ച് നടൻ പൃഥ്വിരാജ്. "ചിരഞ്ജീവിയുടെ മരണവാർത്ത അറിഞ്ഞപ്പോൾ തകർന്നുപോയി. ഈ ദുഃഖത്തിൽ നിന്നും മേഘ്‌നക്കും കുടുംബത്തിനും കരകയറാൻ സാധിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു," എന്ന് പൃഥ്വിരാജ് ട്വിറ്ററിൽ കുറിച്ചു. ഹൃദയാഘാതം മൂലമായിരുന്നു താരത്തിന്‍റെ അന്ത്യം. "നിങ്ങളെ മിസ് ചെയ്യും ഭായ്," എന്ന് നടി നസ്രിയ നസീമും അനുശോചനം രേഖപ്പെടുത്തി.
ചിരുവിന്‍റെ വിയോഗത്തിൽ അനുശോചനമറിയിച്ച് പൃഥ്വിരാജും നസ്രിയയും - condolence to Chiranjeevi Sarja
ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്ന് മേഘ്‌നയും കുടുംബവും കരകയറട്ടെ എന്ന് പൃഥ്വിരാജ് കുറിച്ചു. ചിരുവിന്‍റെ വേർപാടിൽ നസ്രിയ നസീമും അനുശോചനം അറിയിച്ചു
![ചിരുവിന്‍റെ വിയോഗത്തിൽ അനുശോചനമറിയിച്ച് പൃഥ്വിരാജും നസ്രിയയും prithviraj ചിരുവിന്‍റെ വിയോഗത്തിൽ അനുശോചനം മേഘ്‌നയും കുടുംബവും പൃഥ്വിരാജും നസ്രിയയും ചിരഞ്ജീവി സർജ ആദരാഞ്ജലി പൃഥ്വിരാജ് നസ്രിയ നസീം ചിരഞ്ജീവിയുടെ ഭാര്യ മേഘ്ന രാജ് Prithviraj and Nazriya condolence to Chiranjeevi Sarja Chiru death](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7524862-thumbnail-3x2-sarjapritvi.jpg)
ചിരഞ്ജീവിയുടെ ഭാര്യയും നടിയുമായ മേഘ്ന രാജ് ഗർഭിണി ആണെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്. പൊതുദർശനത്തിനു വച്ചിരിക്കുന്ന ചിരുവിന്‍റെ മൃതദേഹത്തിന് സമീപമിരുന്ന് പൊട്ടിക്കരയുന്ന മേഘ്‌നയുടെ ചിത്രവും ആരാധകരെ അതിയായി വേദനിപ്പിക്കുന്നു. 2018ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. കന്നഡ സിനിമാലോകം ചിരു സർജയുടെ വേർപാടിന്‍റെ ഞെട്ടലിൽ നിന്നും ഇതുവരെ മുക്തമായിട്ടില്ല. 20ലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ചിരഞ്ജീവി കന്നഡ നടൻ ശക്തി പ്രസാദിന്‍റെ ചെറുമകനും ധ്രുവ സർജയുടെ സഹോദരനുമാണ് ചിരഞ്ജീവി. തമിഴിലെ പ്രശസ്‌ത നടൻ അർജുൻ സർജ ചിരുവിന്‍റെ അമ്മാവനാണ്. അഭിനയത്തിലേക്ക് എത്തുന്നതിന് മുമ്പ് ചിരഞ്ജീവി സർജ അർജുനോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.