കേരളം

kerala

ETV Bharat / sitara

പൃഥ്വിരാജ്-അതിഥി ചിത്രം കോള്‍ഡ് കേസ് ചിത്രീകരണം ആരംഭിച്ചു

ഒരു കുറ്റാന്വേഷണ കഥയാണ് പൃഥ്വിരാജ് ചിത്രം കോള്‍ഡ് കേസ്. പൊലീസ് ഉദ്യോഗസ്ഥനാണ് പൃഥ്വിരാജിന്‍റെ കഥാപാത്രം

Prithviraj-aditi balan movie Cold Case shooting started  aditi balan movie Cold Case shooting started  പൃഥ്വിരാജ്-അതിഥി ചിത്രം കോള്‍ഡ് കേസ്  അതിഥി ചിത്രം കോള്‍ഡ് കേസ്  പൃഥ്വിരാജ്-അതിഥി ബാലന്‍  Cold Case shooting started
പൃഥ്വിരാജ്-അതിഥി ചിത്രം കോള്‍ഡ് കേസ് ചിത്രീകരണം ആരംഭിച്ചു

By

Published : Oct 31, 2020, 12:36 PM IST

എറണാകുളം: നവാഗതനായ തനു ബാലക്കിന്‍റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായി എത്തുന്ന പുതിയ സിനിമ കോൾഡ് കേസിന്‍റെ ചിത്രീകരണം ആരംഭിച്ചു. കൊവിഡ് നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് തിരുവനന്തപുരത്താണ് ഷൂട്ടിങ് നടക്കുന്നത്. അരുവി സിനിമയിലൂടെ ശ്രദ്ധേയയായ നടി അതിഥി ബാലനാണ് സിനിമയിൽ നായിക. കൊവിഡ് പരിശോധനയിൽ ഫലം നെഗറ്റീവ് വന്നതിന് ശേഷവും സ്വയം നിരീക്ഷണത്തിൽ കഴിയുന്ന നടൻ പൃഥ്വിരാജ് അടുത്ത ആഴ്‌ച മുതൽ സിനിയുടെ ഷൂട്ടിങിന്‍റെ ഭാഗമാകും. പൊലീസ് ഉദ്യോഗസ്ഥനാണ് ചിത്രത്തില്‍ പൃഥ്വിരാജ്. ഒരു കുറ്റാന്വേഷണ കഥയാണ് ചിത്രം പറയുക. ഓഫ് ദി പീപ്പിൾ, ദി ട്രെയിൻ എന്നീ മലയാള സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു തനു ബാലക്. കൂടാതെ നിരവധി പരസ്യ ചിത്രങ്ങളും സംവിധാനം ചെയ്‌തിട്ടുണ്ട്. ആന്‍റോ ജോസഫ് ഫിലിം കമ്പനിയും പ്ലാൻ.ജെ.സ്റ്റുഡിയോസും സംയുക്തമായി നിർമിക്കുന്ന ഈ സിനിമയുടെ തിരക്കഥ രചന ശ്രീനാഥ്‌.വി.നാഥാണ് നിര്‍വഹിക്കുക. ഗിരീഷ് ഗംഗാധരനും ജോമോൻ.ടി ജോണും ചേര്‍ന്നാണ് ഛായഗ്രഹണം നിര്‍വഹിക്കുന്നത്. പ്രകാശ് അലക്‌സാണ് സംഗീതം. ആന്‍റോ ജോസഫ്, ജോമോൻ.ടി.ജോൺ, ഷമീർ മുഹമ്മദ് എന്നിവർ ചേർന്നാണ് സിനിമ നിർമിക്കുന്നത്.

ABOUT THE AUTHOR

...view details