കേരളം

kerala

ETV Bharat / sitara

ലക്ഷദ്വീപിന്‍റെ മനോഹാരിതയില്‍ പ്രണയമീനുകളുടെ കടൽ - സംവിധായകൻ കമൽ

ദ്വീപ് കേന്ദ്രീകരിച്ചുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം

ലക്ഷദ്വീപിന്‍റെ മനോഹാരിതയില്‍ പ്രണയമീനുകളുടെ കടൽ

By

Published : Sep 5, 2019, 11:15 AM IST

മഞ്ജു വാര്യർ നായികയായി എത്തിയ ആമിക്ക് ശേഷം സംവിധായകൻ കമൽ ഒരുക്കുന്ന പുതിയ ചിത്രം പ്രണയമീനുകളുടെ കടലിന്‍റെ ട്രെയിലർ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ലക്ഷദ്വീപിന്‍റെ മനോഹാരിതയില്‍ ഒരുക്കിയ ചിത്രത്തില്‍ നടന്‍ വിനായകനാണ് കേന്ദ്രകഥാപാത്രമാകുന്നത്. മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന വിനായകന്‍റെ മറ്റൊരു ഉഗ്രന്‍ പ്രകടനം പ്രണയമീനുകളുടെ കടലില്‍ കാണാന്‍ സാധിക്കുമെന്നാണ് ട്രെയിലര്‍ ഉറപ്പ് നല്‍കുന്നത്. 1മിനിട്ടും 37 സെക്കന്‍റും ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍.

ദ്വീപ് കേന്ദ്രീകരിച്ചുള്ള പ്രണയമാണ് ചിത്രത്തിന്‍റെ പ്രമേയം. തെലുങ്ക് താരം റിധി കുമാർ, നവാഗതനായ ഗബ്രി ജോസ്, ഉത്തരേന്ത്യൻ അഭിനേത്രി പത്മാവതി റാവു, ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, സുധീഷ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ജോൺ പോളും കമലും ചേർന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഡാനി പ്രൊഡക്‌ഷൻസിന്‍റെ ബാനറിൽ ജോണി വട്ടക്കുഴിയാണ് നിർമാണം. റഫീഖ് അഹമ്മദിന്റെയും, ബി കെ ഹരിനാരായണന്‍റെയും വരികൾക്ക് ഷാൻ റഹ്‌മാൻ ഈണമിട്ടിരിക്കുന്നു. ഛായാഗ്രഹണം വിഷ്ണു പണിക്കർ.

ABOUT THE AUTHOR

...view details