കേരളം

kerala

ETV Bharat / sitara

പ്രണവിന്‍റെ ആദ്യ 50 കോടി; പ്രണവിന്‍റെ 'ഹൃദയം' ഇപ്പോള്‍ ഹോട്ട്‌സ്‌റ്റാറില്‍ - Pranav Mohanlal career best movie

Hridayam OTT release: ഹൃദയം' ഒടിടിയില്‍ സ്‌ട്രീമിങ്‌ ആരംഭിച്ചു. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ ഇന്ന്‌ (18.02.22) അര്‍ദ്ധരാത്രി മുതലാണ് 'ഹൃദയം' സ്‌ട്രീമിങ്‌ ആരംഭിച്ചത്‌.

Hridayam streaming in Hotstar  Pranav Mohanlal movie Hridayam  പ്രണവിന്‍റെ ആദ്യ 50 കോടി  'ഹൃദയം' ഇപ്പോള്‍ ഹോട്ട്‌സ്‌റ്റാറില്‍  Hridayam OTT release  'ഹൃദയം' ഒടിടിയില്‍ സ്‌ട്രീമിങ്‌ ആരംഭിച്ചു  Pranav Mohanlal movies  Hridayam box office collection  ആഗോള ബോക്‌സ്‌ഓഫീസില്‍ 'ഹൃദയം' 50 കോടി ക്ലബ്ബില്‍  Pranav Mohanlal career best movie  Disney Plus Hotstar Malayalam releases
പ്രണവിന്‍റെ ആദ്യ 50 കോടി; പ്രണവിന്‍റെ 'ഹൃദയം' ഇപ്പോള്‍ ഹോട്ട്‌സ്‌റ്റാറില്‍

By

Published : Feb 18, 2022, 2:52 PM IST

Hridayam OTT release: പ്രണവ്‌ മോഹന്‍ലാലിനെ നായകനാക്കി വിനീത്‌ ശ്രീനിവാസന്‍ ഒരുക്കിയ 'ഹൃദയം' ഒടിടിയില്‍ സ്‌ട്രീമിങ്‌ ആരംഭിച്ചു. ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ ഇന്ന്‌ (18.02.22) അര്‍ദ്ധരാത്രി മുതലാണ് 'ഹൃദയം' സ്‌ട്രീമിങ്‌ ആരംഭിച്ചത്‌. കൊവിഡ്‌ പ്രതിസന്ധിയില്‍ ചിത്രം തിയേറ്ററില്‍ കാണാന്‍ കഴിയാതിരുന്നവര്‍ക്ക്‌ നല്ലൊരു അവസരാണ് ഒടിടി റിലീസ്‌.

Pranav Mohanlal movies: തിയേറ്ററുകളിലെത്തി 25ാം ദിനമാണ് 'ഹൃദയം' ഒടിടിയിലെത്തുന്നത്‌. ജനുവരി 21നാണ് ചിത്രം തിയേറ്റര്‍ റിലീസായി പ്രേക്ഷകര്‍ക്ക്‌ മുമ്പിലെത്തിയത്‌. തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയായിരുന്നു 'ഹൃദയ'ത്തിന്. കേരളത്തിന് പുറത്ത് ചെന്നൈ, ബംഗളൂരു പോലെയുള്ള നഗരങ്ങളില്‍ മികച്ച പ്രതികരണമാണ് 'ഹൃദയ'ത്തിന് ലഭിച്ചത്‌.

Hridayam box office collection: ആഗോള ബോക്‌സ്‌ഓഫീസില്‍ 'ഹൃദയം' 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായാണ് ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്നു മാത്രം 28.70 കോടിയാണ് ചിത്രത്തിന്‍റെ ഇതുവരെയുള്ള ഗ്രോസ്‌ കളക്ഷന്‍. പ്രണവ്‌ മോഹന്‍ലാലിന്‍റെ ആദ്യ 50 കോടി ചിത്രം കൂടിയാണ് 'ഹൃദയം'. ഇന്ത്യന്‍ ബോക്‌സ്‌ ഓഫീസില്‍ ആദ്യവാരം 16.30 കോടിയാണ് ചിത്രം നേടിയത്‌.

6.70 കോടി രണ്ടാം വാരവും 4.70 കോടി മൂന്നാം വാരവും ചിത്രം നേടി. യുഎസ്‌, കാനഡ, ന്യൂസിലന്‍ഡ്‌, ഓസ്‌ട്രേലിയ തുടങ്ങിയ വിദേശ മാര്‍ക്കറ്റുകളിലും മികച്ച നേട്ടമാണ് ചിത്രം നേടിയത്‌.

Pranav Mohanlal career best movie: 'ആദി', 'ഇരുപത്തൊന്നാം നൂറ്റാണ്ട്‌' എന്നീ ചിത്രങ്ങള്‍ക്ക്‌ ശേഷമുള്ള പ്രണവ്‌ ചിത്രമാണ് 'ഹൃദയം'. അരുണ്‍ നീലകണ്‌ഠന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രണവ്‌ അവതരിപ്പിച്ചത്‌. ചെന്നൈയിലെ ഒരു എഞ്ചിനീയറിങ്‌ കോളജ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങിയത്‌. പ്രണയവിന്‍റെ കരിയര്‍ ബെസ്‌റ്റ്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന ചിത്രം കൂടിയാണിത്‌. കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. അജു വര്‍ഗീസും 'ഹൃദയ'ത്തില്‍ ഒരു സുപ്രധാന വേഷത്തിലെത്തുന്നുണ്ട്‌.

Disney Plus Hotstar Malayalam releases: മോഹന്‍ലാല്‍-പൃഥ്വിരാജ്‌ കൂട്ടുകെട്ടിലൊരുങ്ങിയ 'ബ്രോ ഡാഡി'ക്ക്‌ ശേഷം ഡിസ്‌നി പ്ലസ്‌ ഹോട്ട്‌സ്‌റ്റാറിലൂടെ റിലീസ്‌ ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് 'ഹൃദയം'. 'ഹൃദയം' ഒടിടിയിലെത്തുമ്പോള്‍ തിയേറ്ററിലും പ്രദര്‍ശനം തുടരുമെന്ന്‌ നിര്‍മാതാവ്‌ വിശാഖ്‌ സുബ്രഹ്‌മണ്യം അറിയിച്ചിരുന്നു.

Also Read: മഞ്ജുവിന്‌ പകരമായി നയന്‍താര; നയന്‍സിന്‍റെ പുതിയ ലുക്ക്‌ വൈറല്‍

ABOUT THE AUTHOR

...view details