Hridayam third song released : പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ഹൃദയ'ത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. മോഹന്‍ലാല്‍, പ്രണവ് മോഹന്‍ലാല്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ തങ്ങളുടെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് 'ഹൃദയ'ത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടത്.
Onakka Munthiri gets 1 million views : ചിത്രത്തിലെ 'ഉണക്ക മുന്തിരി' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍റെ വരികള്‍ക്ക് ഭാര്യ ദിവ്യയാണ് ഗാനാലാപനം. ഹിഷാം അബ്‌ദുല്‍ വഹാബ് ആണ് സംഗീതം. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധം സൂചിപ്പിക്കുന്ന തലശ്ശേരി സ്‌റ്റൈലിലുള്ള വിനീതിന്‍റെ പുതിയ പരീക്ഷണം വിജയിച്ചിരിക്കുകയാണ്. നിമിഷ നേരം കൊണ്ട് ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. ഒരു മില്യണിലധികം കാഴ്‌ചക്കാരാണ് ഒരു ദിവസം തികയും മുമ്പേ 'ഉണക്ക മുന്തിരി' കണ്ടിരിക്കുന്നത്.
Hridayam Darshana song : നേരത്തെ പുറത്തിറങ്ങിയ 'ദര്‍ശന' എന്ന ഗാനവും ആരാധകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു. പിന്നീടിറങ്ങിയ 'അരികെ' എന്ന ഗാനവും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചു. മനോഹരമായൊരു പ്രണയ കഥയാകും ചിത്രം പറയുന്നതെന്നാണ് ഇതുവരെ പുറത്തിറങ്ങിയ ഗാനങ്ങള്‍ നല്‍കുന്ന സൂചന.
Hridayam movie full songs : സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ആകെ 15 ഗാനങ്ങളാണുള്ളത്. ഗാനങ്ങളുടെ ഓഡിയോ കാസറ്റ് ആയും, സിഡി ആയും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കുന്നുണ്ട്. കൈതപ്രം, വിനീത്, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ എന്നിവരുടെ വരികള്‍ക്ക് ഹിഷാം അബ്‌ദുല്‍ വഹാബ് ആണ് സംഗീതം.