Hridayam trolls: 'ഹൃദയം' ട്രെയ്‌ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തെ ട്രോളി ട്രോളൻമാര്‍ രംഗത്ത്. കഴിഞ്ഞ ദിവസമാണ് 'ഹൃദയം' ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. 'ഹൃദയം' ടീസര്‍ പോലെ ട്രെയ്‌ലറും ആരാധകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു. ഒരു ദിനം തികയും മുമ്പേ ട്രെയ്‌ലറിന് ഒരു ദശ ലക്ഷത്തിലധികം കാഴ്‌ചക്കാരെയും ലഭിച്ചു.
ഇതിന് പിന്നാലെയാണ് ട്രോളുകള്‍ ഉയരുന്നത്. വളരെ രസകരമായ ട്രോളുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 'മൂന്നാം തരംഗം ഒക്കെ അല്ലേ.. എന്ത് വിശ്വസിച്ചാണ് തിയേറ്ററില്‍ കയറുക'- ഇതില്‍ രസകരമായൊരു ട്രോള്‍.
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഹൃദയം'. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ആകെ 15 ഗാനങ്ങളാണുള്ളത്. ഗാനങ്ങളുടെ ഓഡിയോ കാസറ്റ് ആയും, സിഡി ആയും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കുന്നുണ്ട്. കൈതപ്രം, വിനീത്, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ എന്നിവരുടെ വരികള്‍ക്ക് ഹിഷാം അബ്‌ദുല്‍ വഹാബ് ആണ് സംഗീതം.
Hridayam cast and crew : ദര്‍ശനയും കല്യാണി പ്രിയദര്‍ശനുമാണ് ചിത്രത്തില്‍ പ്രണവിന്‍റെ നായികമാരായായെത്തുന്നത്. ഇവരെ കൂടാതെ അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍ തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.
മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. 'ജേക്കബിന്‍റെ സ്വര്‍ഗരാജ്യം' പുറത്തിറങ്ങി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഒരു കാലത്ത് മലയാള സിനിമയിലെ പ്രശസ്‌ത ബാനറായിരുന്ന മെറിലാന്‍ഡിന്‍റെ 42 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയാണ് 'ഹൃദയം'.
വിശ്വജിത്ത് ഒടുക്കത്തില്‍ ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാമും, വസ്‌ത്രാലങ്കാരം ദിവ്യ ജോര്‍ജും, സംഘട്ടനം മാഫിയ ശശിയും, ചമയം ഹസന്‍ വണ്ടൂരും നിര്‍വഹിക്കും. അനില്‍ എബ്രഹാം ആണ് ചീഫ് അസോസിയേറ്റ് ഡയറക്‌ടര്‍. ആന്‍റണി തോമസ് മാങ്കാലി അസോസിയേറ്റ് ഡയറക്‌ടറുമാണ്. 2022 ജനുവരി 21നാണ് 'ഹൃദയം' പ്രേക്ഷകര്‍ക്ക് മുമ്പിലെത്തുന്നത്.
Also Read:Dhanush Aishwaryaa separation | 'കടന്നുപോയത് കുടുംബ വഴക്കിലൂടെ' ; ധനുഷ് ഐശ്വര്യ വേര്‍പിരിയല്‍ വാര്‍ത്തയോട് പ്രതികരിച്ച് കസ്‌തൂരി രാജ