കേരളം

kerala

ETV Bharat / sitara

പ്രജേഷ് സെന്‍ സിനിമയില്‍ നായികയായി നിരഞ്ജന അനൂപ്, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി - പ്രജേഷ് സെന്‍ വാര്‍ത്തകള്‍

'ദി സീക്രട്ട് ഓഫ് വുമണ്‍' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പോസ്റ്റര്‍ മലയാളത്തിലെ യുവ താരങ്ങളുടെ സോഷ്യല്‍മീഡിയ വഴിയാണ് പുറത്തിറങ്ങിയത്.

the secret of woman title poster  prajesh sen niranjana anoop  niranjana anoop movie the secret of woman  niranjana anoop news  niranjana anoop cinema news  prajesh sen movie news  നിരഞ്ജന അനൂപ് സിനിമ വാര്‍ത്തകള്‍  നിരഞ്ജന അനൂപ് വാര്‍ത്തകള്‍  പ്രജേഷ് സെന്‍ സിനിമ വാര്‍ത്തകള്‍  പ്രജേഷ് സെന്‍ വാര്‍ത്തകള്‍  പ്രജേഷ് സെന്‍ നിരഞ്ജന അനൂപ് വാര്‍ത്തകള്‍
പ്രജേഷ് സെന്‍ സിനിമയില്‍ നായികയായി നിരഞ്ജന അനൂപ്, ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

By

Published : Dec 24, 2020, 10:37 PM IST

ലോഹം, പുത്തന്‍ പണം, ഗൂഢാലോചന, സൈറ ബാനു, കല വിപ്ലവം പ്രണയം, ബി.ടെക് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ നടി നിരഞ്ജന അനൂപ് നായികയാകുന്ന പുതിയ സിനിമ വരുന്നു. ദി സീക്രട്ട് ഓഫ് വുമണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രജേഷ് സെന്‍ ആണ്. പ്രജേഷ് സെന്‍ മൂവീസ് ക്ലബ്ബിന്‍റെ ബാനറിലാണ് സിനിമ പ്രദര്‍ശനത്തിനെത്തുക. മലയാളത്തിലെ യുവനടിമാരുടെയും അഭിനേതാക്കളുടെയും സോഷ്യല്‍മീഡിയകള്‍ വഴിയാണ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങിയത്. ബിജിബാലാണ് സിനിമയുടെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. അനില്‍ കൃഷ്ണയാണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. നിധീഷ് നന്ദേരിയുടെതാണ് വരികള്‍. പ്രജേഷ് സെന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ജയസൂര്യ സിനിമ വെള്ളമാണ് ഇനി റിലീസ് ചെയ്യാനുള്ള പ്രജേഷ് സെന്‍ സിനിമ. മുഴുകുടിയനായ മുരളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ജയസൂര്യ അവതരിപ്പിക്കുന്നത്. സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക. സിദ്ദിഖ്, ദിലീഷ് പോത്തന്‍, സന്തോഷ് കീഴാറ്റൂര്‍, അലന്‍സിയര്‍, നിര്‍മ്മല്‍ പാലാഴി, സീനു സൈനുദീന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. റോബി വര്‍ഗീസാണ് ഛായാഗ്രഹണം. ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് ബിജിബാലാണ് ഈണം നല്‍കിയിരിക്കുന്നത്. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ബി.ടെക് ആണ് അവസാനമായി പുറത്തിറങ്ങിയ നിരഞ്ജന അനൂപ് ചിത്രം.

ABOUT THE AUTHOR

...view details